HOME
DETAILS

കെ-ടെറ്റ് കേസ്: പുനപരിശോധനാ ഹരജി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രിംകോടതി

  
Web Desk
April 30, 2026 | 11:29 AM

supreme-court-open-court-hearing-ktet-case-review-petition-kerala

ന്യൂഡല്‍ഹി: അധ്യാപക നിയമനത്തിന് കെടെറ്റ് (K-TET) നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരുള്‍പ്പെടെ നല്‍കിയ പുനഃപരിശോധനാ ഹരജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനം. മെയ് 13 നാണ് ഹരജികള്‍ പരിഗണിക്കുക. 

കേരള സര്‍ക്കാരും വിവിധ സംഘടനകളും ഉള്‍പ്പടെ 45ഓളം പുനഃപരിശോധന ഹരജികള്‍ ആണ് ജസ്റ്റിസ് മാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചത്. കേരളത്തിന് പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങള്‍ കൂടി സമാനമായ ഹരജി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണ് അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രിംകോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അധ്യാപകര്‍ക്ക് കെടെറ്റ് നിര്‍ബന്ധമാക്കി നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെതിരെ അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

പ്രതിഷേധം കണക്കിലെടുത്ത് കെടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് ഇന്നലെ സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കിയത്. 

വിഷയത്തില്‍ പുനഃപരിശോധനാ ഹരജി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ജോലിയില്‍ തുടരുന്ന അധ്യാപകരുടെ ആശങ്കകള്‍ പരിഗണിച്ചാണ് സര്‍ക്കാരിന്റെ ഈ നീക്കം.

 

The Supreme Court has decided to hear the review petition regarding the K-TET  case in open court. This is a significant development as review petitions are usually considered by judges in chambers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  15 hours ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  15 hours ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  15 hours ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  16 hours ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  16 hours ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  16 hours ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  16 hours ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  17 hours ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  17 hours ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  17 hours ago