HOME
DETAILS

കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ ഗൂഢാലോചന നടത്തി; പരാതിയുമായി ഉണ്ണികൃഷ്ണൻ പോറ്റി

  
March 11, 2026 | 3:17 PM

Kadakampally Surendran conspired against him Unnikrishnan Potti files complaint

കൊച്ചി: സിപിഎം നേതാവും മുൻ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി സുരേന്ദ്രൻ ആണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ആരോപിക്കുന്നത്. 

തനിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. താൻ പുറത്തിറങ്ങുന്നത് തടയാൻ കടകംപള്ളി ശ്രമിക്കുകയാണെന്നും കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും പരാതിയിൽ പോറ്റി ആവശ്യപ്പെടുന്നുണ്ട്.

പോറ്റി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് പിന്നാലെയാണ് കഴക്കൂട്ടം സ്വദേശിനി പരാതി നൽകിയത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പരാതി. ഈടായി വാങ്ങിയ ഭൂമി ഉണ്ണികൃഷ്ണൻ പോറ്റി മറിച്ച് വിറ്റുവെന്നായിരുന്നു കഴക്കൂട്ടം സ്വദേശിനി നൽകിയ പരാതി. 2020ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയിരുന്നത്. 

കഴക്കൂട്ടം സ്വദേശിനിയെ കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചുവെന്നും പോറ്റി ആരോപിച്ചു.  ഭൂമി വിലക്ക് വാങ്ങിയതാണെന്നും പോറ്റി പറയുന്നുണ്ട്.  സാമ്പത്തിക പ്രതിസന്ധിയിലായ കഴക്കൂട്ടം സ്വദേശിനിയെ സഹായിക്കാനായി കടകംപള്ളി ആവശ്യപ്പെട്ടിരുന്നുവെന്നും പോറ്റി വ്യക്തമാക്കി. തന്നെ കുരുക്കാനും വിവാദങ്ങൾ വഴിതിരിക്കാനുമാണ് പരാതിയെന്നും പോറ്റി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  4 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  4 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  4 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  4 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  4 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago