HOME
DETAILS

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

  
April 30, 2026 | 1:18 PM

air india express increases flights to uae offering relief for expats

ദുബൈ: ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കമ്പനിയുടെ നടപടി യുഎഇയിലെ പ്രവാസി മലയാളികൾക്കും മറ്റ് ഇന്ത്യൻ നിവാസികൾക്കും ആശ്വാസമാകും. നിർത്തിവെച്ചിരുന്ന നിരവധി റൂട്ടുകൾ ഏപ്രിൽ 30 മുതൽ പുനഃസ്ഥാപിച്ചതായി എയർലൈൻ അറിയിച്ചു. വേനൽക്കാല അവധി മുന്നിൽക്കണ്ട് യാത്രക്കാരുടെ തിരക്ക് വർദ്ധിക്കാനിരിക്കെയാണ് ഈ സുപ്രധാന നീക്കം.

പശ്ചിമേഷ്യയിലുടനീളം പ്രതിദിനം 40-ലധികം വിമാന സർവീസുകളാണ് എയർലൈൻ ഇപ്പോൾ നടത്തുന്നത്. യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബൈ, അബുദബി, ഷാർജ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളെ കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ബെംഗളൂരു, ലഖ്‌നൗ തുടങ്ങിയ പ്രമുഖ ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ റൂട്ടുകളിലെ ഉയർന്ന യാത്രാ ആവശ്യം പരിഗണിച്ച് കൂടുതൽ സീറ്റുകളും നേരിട്ടുള്ള വിമാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

യാത്രക്കാർക്ക് ഗുണകരമാകുന്നതെങ്ങനെ?

ദക്ഷിണേന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള ഉയർന്ന ഡിമാൻഡ് പരിഗണിച്ച് കൂടുതൽ നേരിട്ടുള്ള വിമാനങ്ങൾ അനുവദിച്ചിട്ടുണ്ട്. ബിസിനസ് യാത്രക്കാർക്കും അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്കും കൂടുതൽ ഓപ്ഷനുകളും സീറ്റുകളും ലഭ്യമാകും. യുഎഇക്ക് പുറമെ ഖത്തർ, ബഹ്‌റൈൻ റൂട്ടുകളിലും സർവീസുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഒമാൻ, സഊദി അറേബ്യ സർവീസുകൾ തടസ്സമില്ലാതെ തുടരും.

സർവീസുകൾ വർദ്ധിപ്പിക്കുമ്പോഴും വിമാനക്കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ കാരണം വിമാന ഇന്ധന വില (ATF) കുതിച്ചുയർന്നത് മൂലം പ്രവർത്തന ചെലവ് 60 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിനെ ബാധിച്ചേക്കാനിടയുണ്ട്. നികുതി ഇളവുകൾ നൽകണമെന്ന് വിമാനക്കമ്പനികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

air india express has increased flight services to the uae, bringing relief to expats with better connectivity, more travel options, and convenient schedules.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  5 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  5 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  5 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  5 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  5 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  5 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  5 days ago
No Image

'എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്', തെരഞ്ഞെടുപ്പ് മുദ്രാവാക്യം പോരാ; സി.പി.എം വിലയിരുത്തലിൽ ഘടകകക്ഷികൾക്കും വിമർശനം

Kerala
  •  5 days ago
No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  5 days ago
No Image

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

Football
  •  5 days ago