HOME
DETAILS

വിദേശത്തുനിന്ന് ജോലി ചെയ്താല്‍ ഹാജര്‍ കണക്കാക്കുമോ? യു.എ.ഇ തൊഴില്‍ നിയമം ഇങ്ങനെ

  
March 12, 2026 | 5:19 AM

UAE Labour Law Guidelines and Risks of Remote Work from Abroad

ദുബൈ: ഗള്‍ഫ് മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് പല കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം അനുവദിച്ചിട്ടുണ്ട്. വിദേശ ജീവനക്കാര്‍ക്ക് സ്വന്തം നാട്ടില്‍ പോയി ഓണ്‍ലൈനായും മറ്റും ജോലി ചെയ്യാനുള്ള സാഹചര്യം പല കമ്പനികളിലുമുണ്ട്. എന്നാല്‍, തൊഴിലുടമ വിദൂര ജോലി ക്രമീകരണത്തിന് മുന്‍കൂര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ചില അപകടസാധ്യതകളുണ്ട്.
യു.എ.ഇ തൊഴില്‍ നിയമപ്രകാരം തുടര്‍ച്ചയായി ഏഴ് ദിവസമോ ഒരു വര്‍ഷത്തില്‍ ഇടവിട്ട് 20 ദിവസമോ തൊഴിലുടമയെ അറിയിക്കാതെയും അന്യായമായും ജോലിക്ക് ഹാജരാവാതിരുന്നാല്‍ തൊഴിലാളിയെ പിരിച്ചുവിടാം. ഡിജിറ്റലായി ജോലി ചെയ്യാനുള്ള കഴിവും സാഹചര്യവും ഉണ്ടെങ്കില്‍ ജീവനക്കാരന് വിദേശത്ത് നിന്ന് അവരുടെ റോള്‍ തുടരാന്‍ കഴിയുമെങ്കിലും ഇതിന് തൊഴിലുടമ സമ്മതിക്കേണ്ടതുണ്ട്. വിദൂര ജോലി ക്രമീകരണം ഏത് ഘട്ടത്തിലും റദ്ദാക്കി തിരിച്ചുവിളിക്കുകയും ചെയ്യാം.
വിദൂര ജോലി റദ്ദാക്കിയാല്‍ ഉടന്‍ തിരിച്ചെത്തി ജോലിക്ക് ഹാജരായില്ലെങ്കില്‍ അന്യായമായി ജോലിയില്‍നിന്ന് വിട്ടുനിന്നതായി കണക്കാക്കി പിരിച്ചുവിടാന്‍ കമ്പനിക്ക് പൂര്‍ണ അവകാശമുണ്ട്. തൊഴിലുടമ വ്യക്തമായി സമ്മതിച്ചാല്‍ മാത്രമേ വിദൂര സാഹചര്യങ്ങളില്‍ തൊഴില്‍ ബന്ധം തുടരാനാകൂ. തൊഴിലുടമകള്‍ക്ക് വിദൂര ജോലി അനുവദിക്കാന്‍ ബാധ്യതയില്ല.
അപ്രതീക്ഷിതമായി ജോലി ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് എത്രയും വേഗം തൊഴിലുടമയെ അറിയിച്ച് വിദൂര ജോലി ക്രമീകരണത്തിന് ഔദ്യോഗിക അനുമതി തേടാവുന്നതാണ്.
പലവിധ കാരണങ്ങളാല്‍ തൊഴിലുടമയെ അറിയിക്കാതെ ജീവനക്കാര്‍ ചിലപ്പോള്‍ യു.എ.ഇ വിടാറുണ്ട്. ഇങ്ങനെ രാജ്യം വിടുന്ന ജീവനക്കാരെ ജോലിയില്‍ നിന്ന് ഒളിച്ചോടിയെന്ന് കണക്കാക്കും. തൊഴിലുടമയ്ക്ക് ഇത് മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും നോട്ടിസ് കാലയളവ് ഇല്ലാതെ പിരിച്ചുവിടാനും കഴിയും. ജോലിക്ക് ഹാജരാകാത്ത കാലയളവിലെ ശമ്പളവും നല്‍കേണ്ടതില്ല.

Summary: With several companies offering remote work options due to the current security situation in the Gulf, employees must navigate these arrangements carefully under UAE labor laws. While working from a home country is possible, doing so without explicit employer consent carries significant professional risks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  10 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  10 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  10 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  10 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  10 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  10 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  10 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  10 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  10 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  10 days ago