HOME
DETAILS

ടി-20 ലോകകപ്പ് വിജയാഘോഷത്തിനിടെ ദേശിയ പതാകയെ അപമാനിച്ചു; ഹർദിക് പാണ്ഡ്യക്കെതിരെ പരാതി

  
Web Desk
March 12, 2026 | 5:52 AM

Complaint filed against Hardik Pandya for insulting the national flag during T20 World Cup victory celebration

ടി-20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആഘോഷത്തിനിടെ ദേശിയ പതാകയെ അപമാനിച്ചുവെന്ന് ആരോപിച്ച ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കെതിരെ പരാതി. അഭിഭാഷകമായ വാജിദ് ഖാനാണ് ശിവാജി നഗർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. ലോകകപ്പ് വിജയത്തിന് ശേഷം ഹർദിക് ദേശീയ പതാക ശരീരത്തിൽ ചുറ്റുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. ഹർദികിന്റെ പ്രവർത്തി നിയമലംഘനമാണെന്നും ദേശീയ പതാകയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരാതിയിൽ പറയുന്നുണ്ട്. 

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കിവികളെ 96 റൺസിന്‌ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു. 

മൂന്നാം ടി-20 കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.  

ഇന്ത്യയുടെ കിരീടനേട്ടത്തോടൊപ്പം തന്റെ ഇനിയുള്ള ലക്ഷ്യം എന്താണെന്ന് സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.  ഇന്ത്യക്കൊപ്പം 10 ഐസിസി കിരീടങ്ങൾ കൂടി നേടുകയാണ് തന്റെ ലക്ഷ്യമെന്നാണ് ഹർദിക് പറഞ്ഞത്. ഇനിയും 10 വർഷം കൂടി കളിക്കാൻ തനിക്ക് സാധിക്കുമെന്നും ഹർദിക് പറഞ്ഞു. 

''എനിക്ക് ഇനിയും 10 വർഷം കൂടി ബാക്കിയുണ്ട്. 10 ഐസിസി കിരീടങ്ങൾ കൂടി നേടണം. അതാണ് എന്റെ ലക്ഷ്യം. ഇത് വളരെ വൈകാരികമായ നിമിഷമാണ്. കാരണം ഇന്ത്യയിൽ നിന്നും ലോകകപ്പ് നേടുന്നത് ആളുകൾക്ക് ആവേശം നൽകും. ഞങ്ങൾ നന്നായി പരിശ്രമം നടത്തി. ഇന്നലെ മുതൽ തന്നെ ഞങ്ങൾ ചാമ്പ്യന്മാരാണെന്ന് എനിക്കാരുമായിരുന്നു. തോൽവി എന്നൊരു ചിന്ത പോലും ഉണ്ടായിരുന്നില്ല. ഞാൻ ദൈവത്തിന് നന്ദി പറയുന്നു'' ഹർദിക് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി; എസ്.എന്‍.ഡി.പി ജന.സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala
  •  2 hours ago
No Image

16 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; മെസിക്ക് ശേഷം ഇംഗ്ലീഷ് ടീമിനെ വെട്ടി റയൽ ക്യാപ്റ്റൻ

Football
  •  2 hours ago
No Image

യു പ്രതിഭ അല്ലാതെ വേറൊരു പ്രതിഭയേയും അറിയില്ല; പോറ്റിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗം: കടകംപള്ളി

Kerala
  •  2 hours ago
No Image

വിദേശത്തുനിന്ന് ജോലി ചെയ്താല്‍ ഹാജര്‍ കണക്കാക്കുമോ? യു.എ.ഇ തൊഴില്‍ നിയമം ഇങ്ങനെ

Abroad-career
  •  2 hours ago
No Image

സഞ്ജു സാംസൺ ആ താരത്തെ പോലെയാണ്: ഓസ്‌ട്രേലിയൻ ഇതിഹാസം

Cricket
  •  3 hours ago
No Image

മകനെ രക്ഷിക്കാന്‍ പുള്ളിപ്പുലിയോട് മല്ലിട്ടു; 12 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പുലിയെ വെറുംകൈയാല്‍ കീഴടക്കി യുവാവ്

National
  •  3 hours ago
No Image

'യുദ്ധം അവസാനിപ്പാക്കാന്‍ തയ്യാര്‍, ഈ വ്യവസ്ഥകള്‍ അംഗീകരിക്കണം' സമാധാന ചര്‍ച്ചകള്‍ക്കായി മൂന്ന് ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍

International
  •  3 hours ago
No Image

ഇറാന്‍ സൈന്യത്തിന് ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനില്‍ നാലു സ്വദേശികളെ അറസ്റ്റ്‌ചെയ്തു

bahrain
  •  3 hours ago
No Image

റമദാനിലും അല്‍ അഖ്‌സയില്‍ നിയന്ത്രണങ്ങള്‍: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

International
  •  3 hours ago
No Image

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം; ജയില്‍ കൗണ്ടറുകളില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു

Kerala
  •  3 hours ago