വിവിധ ജില്ലകളിലായി നാല് പേര്‍ക്ക് സൂര്യാതപമേറ്റു; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്
പാലക്കാട്: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാല് പേര്‍ക്ക് സൂര്യാതപമേറ്റു. പാലക്കാട് രണ്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്. ലക്കിടി കൂട്ടുപാതയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ജയന്‍, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കൊല്ലത്തും യുവാവിന് സൂര്യാതപമേറ്റു.
കൊട്ടിയം സ്വദേശി നിഹാല്‍ നജീബിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് പൊള്ളലേറ്റത്. കോട്ടയത്ത് അഗ്നിരക്ഷാ സേനാംഗത്തിനും സൂര്യാതപമേറ്റു. കോട്ടയം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ നിജിലിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്. പാമ്പാടി കൂരോപ്പടക്ക് സമീപം റോഡിലേക്ക് മുറിഞ്ഞുവീണ മരം മുറിച്ചുനീക്കുന്നതിനിടെയാണ് സംഭവം.
അതേസമയം, സംസ്ഥാനത്ത് കനത്ത ചൂട് ശമനമില്ലാതെ തുടരുകയാണ്. വയനാടും ഇടുക്കിയും ഒഴികെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പാലക്കാടും കൊല്ലത്തും ഉയര്‍ന്ന താപനില 39.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 °C വരെയും; ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 3 to 4ത്ഥC വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, ഇന്നും (26/04/2026) നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."