HOME
DETAILS

ഇന്റീരിയര്‍ വര്‍ക്കിന്റെ മറവില്‍ മോഷണം:  ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

  
March 13, 2026 | 9:21 AM

interior-work-cover-theft-migrant-worker-arrested

കോഴിക്കോട്: നടക്കാവ്  ട്രീ ബ്ലൂ കമ്പനിയില്‍ നിന്നും മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശി  മുനീരുള്‍ അലി (25) ആണ് നടക്കാവ് പൊലിസിന്റെ പിടിയിലായത്. കുതിരവട്ടം സ്വദേശിയായ ദീപുകുമാര്‍ ഇന്റീരിയര്‍ വര്‍ക്ക് കരാറെടുത്ത് പ്രവര്‍ത്തിയെടുത്ത് വരികയായിരുന്ന കാരപ്പറമ്പിലുള്ള ട്രീ ബ്ലൂ കമ്പനിയുടെ മുകളിലെത്തെ നിലയിലെ ഓഫീസിലാണ് മോഷണം നടന്നത്.

ഓഫിസില്‍ സൂക്ഷിച്ചിരുന്ന ലാപ്പ്ടോപ്പ്, സാംസങ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍, 63,000 രൂപ എന്നിവ പ്രതി മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ദീപുകുമാറിന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തുകയും, സംഭവസ്ഥലത്തെയും, സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ദീപുകുമാറിന്റെ കീഴില്‍ ഇന്റീരിയര്‍ വര്‍ക്ക് ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയായ മുനീരുള്‍ അലിയാണ് പ്രതിയെന്നും, ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയതായും പൊലീസ് മനസ്സിലാക്കി. 

തുടര്‍ന്ന്  നടക്കാവ് പൊലീസ് സൈബര്‍സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതി കര്‍ണ്ണാടകയിലെത്തിയിട്ടുണ്ടെന്ന് കണ്ടെത്തുകയും അന്വേഷണം സംഘം പ്രതിയെ മൈസൂര്‍ ഉദയഗിരിയില്‍ വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതി കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനരീതിയില്‍ മോഷണം നടത്തിയതിന് പിടിയിലായിട്ടുണ്ടെന്നും, ആശാരിപണിക്കാരനായ പ്രതി ഇന്റീരിയര്‍ വര്‍ക്കിനായി എത്തുന്ന സ്ഥലങ്ങളില്‍ നിന്ന് മോഷണം നടത്തി മുങ്ങുകയാണ് ചെയ്തിരുന്നതെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

A migrant worker from another state has been arrested in connection with a theft carried out under the guise of interior work. Police said the accused allegedly used the opportunity while working at the premises to steal valuables, and further investigation is underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  5 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  5 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  5 days ago
No Image

ആശയമില്ല, സംഘടനയുമില്ല, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ല; ആകെയുള്ളത് വിജയ് എന്ന ഒറ്റയാൻ; രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ അധികാരത്തിലേറി ടി.വി.കെ 

National
  •  5 days ago
No Image

'പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല'; ഗോവിന്ദനും പിണറായിക്കുമെതിരെ കണ്ണൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡ്, പി ജയരാജനും സ്വരാജിനും പിന്തുണ

Kerala
  •  5 days ago
No Image

ഊട്ടിയില്‍ ആദ്യമായി നഗരത്തില്‍ കാട്ടാനയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

Kerala
  •  5 days ago
No Image

അഞ്ചു പതിറ്റാണ്ടിനിടെ ആദ്യമായി കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്ലാത്ത ഇന്ത്യ

National
  •  5 days ago
No Image

രണ്ടു സീറ്റ് നേടി ഹുമയൂൺ കബീറിന്റെ പാർട്ടി, രണ്ടിലും ജയിച്ചത് ഹുമയൂൺ; ഒരു സീറ്റും നേടാതെ ഉവൈസിയുടെ പാർട്ടി

National
  •  5 days ago
No Image

മന്ത്രിമണ്ഡലം മുന്‍ എം.എല്‍.എ തൂക്കി, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ച് വി.ടി ബല്‍റാം

Kerala
  •  5 days ago
No Image

യുഎഇക്ക് സഊദിയുടെ പൂർണ്ണ പിന്തുണ; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് മുഹമ്മദ് ബിൻ സൽമാൻ

uae
  •  5 days ago