HOME
DETAILS

ശബരിമല യുവതീപ്രവേശന കേസ്: പഴയ നിലപാട് തിരുത്തി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും; പുതിയ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതിയിൽ

  
Web Desk
March 14, 2026 | 1:04 AM

sabarimala case kerala govt and devaswom board to file affidavits in supreme court today shift in stance likely

ഡൽഹി: ശബരിമല യുവതീപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള നിലപാടാകും ഇരുവിഭാഗവും കോടതിയെ അറിയിക്കുക എന്നാണ് സൂചന.

കേസിലെ എല്ലാ കക്ഷികളും സത്യവാങ്മൂലം സമർപ്പിക്കേണ്ട അവസാന ദിവസമാണ് ഇന്ന്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് അടുത്ത മാസം ഏഴ് മുതൽ കേസിൽ വിശദമായ വാദം കേൾക്കും. നേരത്തെ യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന സർക്കാർ, നിലവിലെ സാഹചര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് ഏറെ നിർണ്ണായകമാണ്.

അതേസമയം, ശബരിമല യുവതീപ്രവേശന വിഷയത്തിൽ സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുപ്രിം കോടതിയിൽ വിഷയം വരുമ്പോൾ സർക്കാർ ഉചിതമായ നിലപാട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ശബരിമല കേസിലെ നിയമപരമായ വശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊള്ളും. വിശ്വാസികളുടെ വികാരം എക്കാലത്തും സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

2018-ലെ വിധിക്ക് പിന്നാലെ നവോത്ഥാന സമിതിയും വനിതാ മതിലുമായി യുവതീപ്രവേശത്തിനൊപ്പം നിന്ന സർക്കാർ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ 'മലക്കം മറിയുന്നു' എന്ന വിമർശനങ്ങൾക്കിടെയാണ് ഗോവിന്ദന്റെ പ്രതികരണം.

അതിനിടെ, ശബരിമലയിലെ യുവതീപ്രവേശന വിധി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരായ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ സുപ്രിംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. ഇത് സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണെന്നും ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വാദിച്ചു.

ശബരിമലയെ ഒരു പ്രത്യേക വിഭാഗമായി കാണാനാവില്ല. പൊതുതാൽപര്യ ഹരജികളിലൂടെ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യാൻ നിയമപരമായി സാധിക്കുമെന്നും അവർ കോടതിയിൽ വ്യക്തമാക്കി.

In a crucial development in the Sabarimala women’s entry case, the Kerala State Government and the Travancore Devaswom Board (TDB) are set to submit their affidavits to the Supreme Court today. Reports suggest that both parties may inform the apex court of a stance opposing the entry of women in the 10–50 age group, marking a potential shift from earlier positions.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  6 days ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  6 days ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  6 days ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  6 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  6 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  6 days ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  6 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  6 days ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  6 days ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  6 days ago