HOME
DETAILS

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

  
March 14, 2026 | 3:13 PM

England legend Kevin Pietersen resigns as mentor of IPL Capitals

2026 ഐപിഎല്ലിന് മുന്നോടിയായി ഡൽഹി ക്യാപ്പിറ്റൽസിന്റെ മെന്റർ സ്ഥാനത്തു നിന്നും രാജിവെച്ച് ഇംഗ്ലണ്ട് ഇതിഹാസം കെവിൻ പീറ്റേഴ്‌സൺ. 2025 ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പം പരിശീലകനായി പ്രവർത്തിച്ച ശേഷമാണ് പീറ്റേഴ്‌സൺ പടിയിറങ്ങുന്നത്. ഹേമാങ് ബദാനിയും വേണുഗോപാൽ റാവുവും ഡിസിയുടെ പരിശീലകനായി തുടരും. 

കഴിഞ്ഞ സീസണിൽ മികച്ച തുടക്കമായിരുന്നു ഡൽഹിക്ക് ലഭിച്ചിരുന്നത്. തുടർച്ചയായ അഞ്ചു മത്സരങ്ങളും വിജയിച്ചുകൊണ്ട് പത്തു പോയിന്റ് സ്വന്തമാക്കിയ ഡൽഹി പ്ലേ ഓഫിലേക്ക് മുന്നേറുന്ന ആദ്യ ടീമാവുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ അക്‌സർ പട്ടേലും സംഘവും നിരാശപ്പെടുത്തുകയായിരുന്നു. പിന്നീടുള്ള എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയം മാത്രം നേടാനാണ് ഡൽഹിക്ക് സാധിച്ചത്. 

പുതിയ സീസണിൽ ഏപ്രിൽ ഒന്നിന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ആദ്യ മത്സരം. ആദ്യ ഐപിഎൽ കിരീടം ലക്ഷ്യം വെക്കുന്ന ഡൽഹി ഈ സീസണിൽ മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 19ാം സീസണ് മാർച്ച് 28നാണ് തുടക്കമാവുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. വരാനിരിക്കുന്ന മാസങ്ങളിൽ കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐപിഎൽ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തുവിടുക.

തെരഞ്ഞെടുപ്പ് സമയങ്ങളിൽ മത്സരങ്ങൾ സുഖകരമായ രീതിയിൽ നടക്കുന്നതിനും യാത്ര താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങളും നടക്കും.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  2 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 days ago
No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  2 days ago
No Image

ഏപ്രിൽ 13 വരെ അബുദാബിയിലെ പ്രധാന പാതകൾ ഭാഗികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 days ago
No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  2 days ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  2 days ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  2 days ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  2 days ago