HOME
DETAILS
MAL
മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി
backup
September 12 2016 | 06:09 AM
ന്യൂഡല്‍ഹി: മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി. ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുള്ള വിജ്ഞാപനത്തിന്റെ കരട് പുറത്തിറക്കി.
ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ മദ്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. വൈന്‍ അടക്കമുള്ളവയുടെ ലേബലില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടത് തുടങ്ങിയ കാര്യങ്ങളും കരടില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
മദ്യത്തിന് നിറം നല്കാന് ഉപയോഗിക്കുന്ന വസ്തുക്കളും ക്ലോറല്‍ ഹൈഡ്രേറ്റ്, അമോണിയം ക്ലോറൈഡ് എന്നിങ്ങനെ അപകടകരമായ രാസ വസ്തുക്കളും മദ്യത്തില്‍ കലര്‍ത്തരുതെന്നും മാനദണ്ഡത്തില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."