HOME
DETAILS

സിംഗപ്പൂർ എയർലൈൻസിൽ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

  
March 18, 2026 | 2:36 PM

Indian Man Akash Tiwari Arrested in Singapore for Molesting Flight Attendant

സിംഗപ്പൂർ: സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ വെച്ച് വനിതാ ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിലായി. ആകാശ് തിവാരി (36) എന്നയാളെയാണ് സിംഗപ്പൂരിലെ ചാൻഗി വിമാനത്താവളത്തിൽ വെച്ച് എയർപോർട്ട് പൊലിസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:

കഴിഞ്ഞ ഫെബ്രുവരി 9-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്തിനുള്ളിൽ വെച്ച് ഫ്ലൈറ്റ് അറ്റൻഡന്റായ യുവതി ഭക്ഷണം വിളമ്പുന്നതിനിടെ പ്രതി ബോധപൂർവം സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതി.

തുടർച്ചയായ ശല്യം: 

ആദ്യതവണ യുവതി പ്രതിയെ കർശനമായി താക്കീത് ചെയ്തിരുന്നു. എന്നാൽ വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ പ്രതി വീണ്ടും യുവതിയെ പിന്തുടരുകയും ബഹളം വെച്ചിട്ടും ഉപദ്രവം തുടരുകയും ചെയ്തുവെന്ന് സിംഗപ്പൂർ പൊലിസ് വ്യക്തമാക്കി.വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യുവതി തനിക്കുണ്ടായ ദുരനുഭവം സൂപ്പർവൈസറെ അറിയിച്ചു. തുടർന്ന് എയർപോർട്ട് പൊലിസിൽ വിവരം കൈമാറുകയായിരുന്നു.

നിയമനടപടികൾ:

കുറ്റകൃത്യത്തിന് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ആകാശ് തിവാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതിയിൽ വാദം കേൾക്കുന്നതിനിടെ താൻ കുറ്റക്കാരനല്ലെന്നാണ് ആകാശ് പ്രതികരിച്ചത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവൾ ഒരു മാലാഖയായിരുന്നു'; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ യുവതിയുടെ ഓർമ്മയിൽ യുഎഇ

uae
  •  2 hours ago
No Image

നാളെ മാസപ്പിറവി കാണുമോ? സാധ്യത കുറവെന്ന് വിദഗ്ദര്‍; ഒന്നിലധികം കാരണങ്ങള്‍

Kerala
  •  2 hours ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം; ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി പുതുക്കിയ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു

uae
  •  2 hours ago
No Image

അഭിഭാഷകയായ പങ്കാളിയെ തോക്കുചൂണ്ടി പീഡിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ടാത്തലവൻ പിടിയിൽ

crime
  •  2 hours ago
No Image

ചത്തീസ്‌ഗഢിൽ ക്രിസ്‌ത്യൻ യുവാവിന് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം; മർദിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചു

National
  •  2 hours ago
No Image

പ്രതിസന്ധികൾക്കിടയിലും കുതിച്ചുയർന്ന് ദുബൈ വിമാനത്താവളം; 17 ദിവസത്തിനിടെ എത്തിയത് പത്ത് ലക്ഷത്തിലധികം യാത്രക്കാർ

uae
  •  2 hours ago
No Image

ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ഭാര്യക്കും കാമുകനും ജീവപര്യന്തം

crime
  •  2 hours ago
No Image

സീറ്റിനായി താൻ ഇതുവരെ ഭിക്ഷാടനം നടത്തിയിട്ടില്ല; കെ. സുധാകരനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Kerala
  •  3 hours ago
No Image

ആദ്യം പണിയും പിന്നെ ചിന്തിക്കും; യുപിയിൽ റോഡ് നിർമിച്ചത് കൈപ്പമ്പ് മാറ്റാതെ; 'അതിവേഗ' വികസനത്തിനെതിരെ സോഷ്യൽ മീഡിയയിൽ പരിഹാസം

National
  •  3 hours ago
No Image

കല്ലടയാറ്റിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു

Kerala
  •  3 hours ago