വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കി; സി.പി.എം നേതാവിനെതിരെ പരാതി; പൊലിസും പാര്‍ട്ടിയും ചേര്‍ന്ന് കേസ് അട്ടിമറിച്ചുവെന്ന് ആരോപണം
റാന്നി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ സി.പി.എം നേതാവിനെതിരെ കേസെടുത്തു. റാന്നി പൊലിസാണ് കേസെടുത്തത്. സി.പി.എം മുന്‍ ഏരിയ കമ്മിറ്റിയംഗമായ ചേത്തയ്ക്കല്‍ ചേകോട്ട് അലന്‍ മാത്യുവി (27) നെതിരെയാണ് യുവതി പരാതി നല്‍കിയത്. ഒളിവിലുള്ള അലനെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് പൊലിസ് പറഞ്ഞു.
2024 ജൂണിനു ശേഷം അലന്‍ വിവാഹവാഗ്ദാനം നല്‍കി മുപ്പത്തിരണ്ടുകാരിയായ വിവാഹമോചിതയായ യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ചതായാണു പരാതി. വിവാഹം കഴിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് യുവതി പിന്നീട് പൊലിസില്‍ പരാതി നല്‍കി. തന്നെ ഗര്‍ഭിണിയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, പൊലിസും പാര്‍ട്ടിയും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു. എസ്.പി വഴി നല്‍കിയ പരാതി പോലും പൊലിസ് അവഗണിച്ചു. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായ ശേഷമാണ് കേസെടുത്തതെന്നും യുവതി പറയുന്നു. മുന്‍ എം.എല്‍.എ അടക്കം കേസില്‍ ഇടപെട്ടുവന്നാണ് യുവതി ആരോപിക്കുന്നത്.
പാര്‍ട്ടി ഇടപെട്ട് 23ാം തിയ്യതി വിവാഹം കഴിക്കാമെന്ന് അലന്‍ ഉറപ്പു നല്‍കി. ഇതിനിടെ യുവതിയുടെ ഗര്‍ഭം അലസി. ഇതോടെ ഇനി പേടിപ്പിക്കാന്‍ എന്താണുള്ളതെന്ന് ചോദിച്ച് അലന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് യുവതി പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. സഹായം തേടി പൊലീസിനെ സമീപിച്ച യുവതിക്ക് തുടര്‍ സഹായം ലഭിച്ചില്ലെന്നും പിന്നീട് കളക്ടറെ അടക്കം സമീപിക്കേണ്ടി വരികയുമായിരുന്നു.
അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട പരാതി ഉയര്‍ന്നപ്പോള്‍ തന്നെ അലനെ ചുമതലകളില്‍ നിന്ന് പുറത്താക്കിയിരുന്നതായി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ റാന്നി ഏരിയ മുന്‍പ്രസിഡന്റ് കൂടിയായ അലന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2 മാസം മുന്‍പ് ഇയാളെ ഏരിയ കമ്മിറ്റിയംഗം അടക്കമുള്ള എല്ലാ പദവികളില്‍ നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നതായി സി.പി.എം ഏരിയ സെക്രട്ടറി കെ.പി.സുഭാഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."