HOME
DETAILS

വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ റെസിഡന്‍സി സംവിധാനവുമായി കുവൈത്ത് | Kuwait 15 year residency scheme

  
June 16, 2026 | 3:24 AM

Kuwait introduces 15 year residency scheme for investors

കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെയും അവരുടെ കുടുംബാംഗങ്ങളെയും ആകര്‍ഷിക്കുന്നതിനായി 15 വര്‍ഷം വരെ കാലാവധിയുള്ള ദീര്‍ഘകാല റെസിഡന്‍സി (താമസാനുമതി) പദ്ധതി കുവൈത്ത് ആരംഭിച്ചു. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനും രാജ്യത്തെ പ്രധാന ബിസിനസ് ഹബ്ബായി മാറ്റുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
മന്ത്രിസഭയുടെ 651/2026ാം നമ്പര്‍ തീരുമാനപ്രകാരം, ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് ടുഡേ'യില്‍ പ്രസിദ്ധീകരിച്ചാണ് പുതിയ സംവിധാനം നിലവില്‍ വന്നത്.
റെസിഡന്‍സി പെര്‍മിറ്റ് നിലനിര്‍ത്തുന്നതിന് നിക്ഷേപകര്‍ നിരന്തരമായ നിരീക്ഷണത്തിന് വിധേയരായിരിക്കും. പെര്‍മിറ്റ് കാലാവധി തീരുന്നതിന് 60 ദിവസം മുമ്പ് തന്നെ പുതുക്കുന്നതിനുള്ള അപേക്ഷ നല്‍കേണ്ടതാണ്.

പദ്ധതിയുടെ വ്യവസ്ഥകളും ചട്ടങ്ങളും

* ആര്‍ക്കൊക്കെ അപേക്ഷിക്കാം: ലൈസന്‍സുള്ള നിക്ഷേപ സ്ഥാപനങ്ങളുടെ ഉടമകള്‍, പങ്കാളികള്‍, സീനിയര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഇവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും (ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍) ഇതിന്റെ പ്രയോജനം ലഭിക്കും.
* നിക്ഷേപ വ്യവസ്ഥകള്‍: പദ്ധതിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് കുവൈത്ത് ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ അതോറിറ്റിയുടെ (KDIPA) സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണം. സ്ഥാപനത്തിന് കുറഞ്ഞത് 50 ലക്ഷം കുവൈത്തി ദിനാര്‍ നിക്ഷേപവും 10 ലക്ഷം ദിനാര്‍ മൂലധനവും ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.
* തൊഴില്‍ മാനദണ്ഡങ്ങള്‍: നിക്ഷേപ സ്ഥാപനങ്ങള്‍ കുവൈത്തിലെ തൊഴില്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതില്‍ കുവൈത്തി പൗരന്മാര്‍ക്കുള്ള സംവരണവും ഉള്‍പ്പെടുന്നു. കൂടാതെ, സ്ഥാപനം രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
* അപേക്ഷാ നടപടികള്‍: ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ അതോറിറ്റിയുടെ (KDIPA) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സാണ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. പൂര്‍ണ്ണമായ അപേക്ഷകള്‍ ലഭിച്ചാല്‍ അഞ്ച് പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
* നിബന്ധനകള്‍: അപേക്ഷകര്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ടും ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ നല്‍കിയാല്‍ അപേക്ഷ നിരസിക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യും.

Summary: Kuwait introducing a new long-term residency programme that will allow eligible foreign investors and their immediate family members to obtain residence permits valid for up to 15 years. The residency programme covers several categories, including owners of licensed investment entities, accredited partners and accredited senior executives. The framework is designed to support the country’s ambition of becoming a leading financial and commercial destination for investors. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ ചരിത്രമെഴുതിയിട്ടും വിതുമ്പി വോസിൻഹ; യുഎസ് വിസ വില്ലനായി, മകന്റെ അവിസ്മരണീയ പ്രകടനം കാണാനാകാതെ അമ്മ

Football
  •  3 hours ago
No Image

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

latest
  •  3 hours ago
No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  3 hours ago
No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  3 hours ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  3 hours ago
No Image

സൗജന്യയാത്രയ്‌ക്കിടയിലും സെസ് പിരിവ് തുടരുന്നു; ദീർഘദൂര യാത്രികർക്ക് വൻ ബാധ്യത

Kerala
  •  3 hours ago
No Image

സ്ത്രീകൾക്ക് മധുരം,പുരുഷന്മാർക്ക് സൗജന്യയാത്ര; പ്രതിഷേധവുമായി ബസുടമ

Kerala
  •  4 hours ago
No Image

ദുബൈയിലെ നിർമാണവിസ്മയമായ പാം ജബൽ അലിയിലെ വില്ലകൾ ഈ വർഷം കൈമാറാൻ ഒരുങ്ങുന്നു

uae
  •  4 hours ago
No Image

ഉറുഗ്വേ തലനാരിഴക്ക് രക്ഷപ്പെട്ടു; മുൻ ലോക ചാമ്പ്യന്മാർക്ക് സമനില പൂട്ടിട്ട് സഊദി

Football
  •  4 hours ago
No Image

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണു; 8 മരണം; 1040 കോടിയുടെ നഷ്ടം

International
  •  4 hours ago