HOME
DETAILS

92.55 കോടിയുടെ ക്രമക്കേട്; വിദേശ മിഷനറി സംഘടനയ്‌ക്കെതിരേ കേസ്

  
June 16, 2026 | 2:36 AM

9255 crore irregularities Case filed against foreign missionary organization

ബംഗളൂരു: യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിഷനറി സംഘടനയായ 'ദി തിമോത്തി ഇനിഷ്യേറ്റീവ്' (ടി.ടി.ഐ) ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരാതിയില്‍ ബംഗളൂരു പൊലിസ് കേസെടുത്തു. വിദേശ നാണ്യ വിനിമയ ചട്ടങ്ങള്‍ (എഫ്.സി.ആര്‍.എ) ലംഘിച്ച് 92.55 കോടി രൂപയുടെ ഫണ്ട് ഇന്ത്യയിലേക്ക് അനധികൃതമായി എത്തിച്ചുവെന്നാണ് പ്രധാന ആരോപണം. ഛത്തിസ്ഗഡ്, അസം തുടങ്ങിയ മാവോയിസ്റ്റ് സ്വാധീന മേഖലകളിലേക്ക് ഈ തുകയുടെ ഒരു ഭാഗം എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് പരാതിയില്‍ ഇ.ഡി ചൂണ്ടിക്കാട്ടിയത്.

കഴിഞ്ഞ നവംബര്‍ മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 92.55 കോടി രൂപ (ഏകദേശം 9.9 ദശലക്ഷം യു.എസ് ഡോളര്‍) ഇന്ത്യയിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തി. യു.എസ് ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് രാജ്യത്തുടനീളം ഈ തുക എ.ടി.എം വഴി പിന്‍വലിച്ചത്. എഫ്.സി.ആര്‍.എ രജിസ്‌ട്രേഷനോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെയാണ് പണം കൈപ്പറ്റിയതും ഉപയോഗിച്ചതും. കൃത്രിമ പേരുകളില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായും ഇ.ഡി പറയുന്നു. 

ഛത്തിസ്ഗഡിലെ ധംതാരി ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ ആണ് വിദേശ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിച്ചത്. ഏകദേശം 6.34 കോടി രൂപ ഇത്തരം മേഖലകളില്‍ എത്തിയിട്ടുണ്ട്. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ഫണ്ട് വിനിയോഗിച്ചേക്കാമെന്ന സൂചനകളെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സി പരാതിപ്പെടാന്‍ കാരണം.  ടി.ടി.ഐ ഇന്ത്യ ഓപറേഷന്‍സ് ഹെഡ് ജൊനാഥന്‍ എസ്. രാജന്‍, മൈക്ക മാര്‍ക്ക്, അജിത് വര്‍ഗീസ് മാത്തായി, വര്‍ഗീസ് ചാക്കോ, ബബ്ലു കുര്‍മി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസ്.

സാധാരണ നിയമലംഘനങ്ങള്‍ക്ക് പുറമെ, രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഫണ്ട് ഉപയോഗിച്ചുവെന്ന നിഗമനത്തില്‍ ബംഗളൂരു കോത്തന്നൂര്‍ പൊലിസ് യു.എ.പി.എ പ്രകാരവും കേസെടുത്തിട്ടുണ്ട്. തെളിവ് നശിപ്പിക്കാനായി അമേരിക്കയില്‍ നിന്ന് ഡിജിറ്റല്‍ ബാങ്കിങ് രേഖകള്‍ മായ്ച്ചു കളഞ്ഞതായും പരാതിയില്‍ ഇ.ഡി ആരോപിച്ചു. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ് പരാതി പൊലിസ് അന്വേഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ: യു .എസ്-സയണിസ്റ്റ് കൂട്ടു കെട്ടിന്റെ തോൽവി

International
  •  3 hours ago
No Image

സെൻസസ്: സെൽഫ് എന്യൂമെറേഷൻ ഇങ്ങനെ

Kerala
  •  3 hours ago
No Image

ആരോഗ്യവകുപ്പ് ഡയരക്ടറുടെ മാറ്റത്തിൽ ഉത്തരവ് തിരുത്തി; അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി പുതിയ ഉത്തരവ്

Kerala
  •  3 hours ago
No Image

സൗജന്യയാത്രയ്‌ക്കിടയിലും സെസ് പിരിവ് തുടരുന്നു; ദീർഘദൂര യാത്രികർക്ക് വൻ ബാധ്യത

Kerala
  •  3 hours ago
No Image

സ്ത്രീകൾക്ക് മധുരം,പുരുഷന്മാർക്ക് സൗജന്യയാത്ര; പ്രതിഷേധവുമായി ബസുടമ

Kerala
  •  4 hours ago
No Image

ദുബൈയിലെ നിർമാണവിസ്മയമായ പാം ജബൽ അലിയിലെ വില്ലകൾ ഈ വർഷം കൈമാറാൻ ഒരുങ്ങുന്നു

uae
  •  4 hours ago
No Image

ഉറുഗ്വേ തലനാരിഴക്ക് രക്ഷപ്പെട്ടു; മുൻ ലോക ചാമ്പ്യന്മാർക്ക് സമനില പൂട്ടിട്ട് സഊദി

Football
  •  4 hours ago
No Image

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ യുദ്ധവിമാനം തകർന്നുവീണു; 8 മരണം; 1040 കോടിയുടെ നഷ്ടം

International
  •  4 hours ago
No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  11 hours ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  11 hours ago