HOME
DETAILS

25കാരൻ പുറത്ത്; സൺറൈസേഴ്സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടി 

  
Web Desk
March 20, 2026 | 12:16 PM

25-year-old out a big setback for Sunrisers Hyderabad

ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ഹൈദരാബാദ് കഴിഞ്ഞ ലേലത്തിൽ ടീമിലെത്തിച്ച ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ജാക് എഡ്വേർഡ്‌സ് പരുക്കേറ്റ് പുറത്ത്. താരത്തിന് സീസൺ മുഴുവൻ നഷ്ടമാവുമെന്നാണ് റിപ്പോർട്ട്. താര ലേലത്തിൽ ഹൈദരാബാദ് സ്വന്തമാക്കിയ ഏക വിദേശ താരമായിരുന്നു എഡ്വേർഡ്‌സ്. മൂന്ന് കോടിക്കാണ് ഈ 25കാരനെ ഓറഞ്ച് ആർമി സ്വന്തമാക്കിയിരുന്നത്. കാലിനേറ്റ പരുക്കാണ് ഓസീസ് ഓൾ റൗണ്ടർക്ക് തിരിച്ചടിയായത്.


അതേസമയം  ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസിനും ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്‌ടമാവും. ആഷസ് പരമ്പരക്കിടെ പരുക്കേറ്റ കമ്മിൻസ് പൂർണ ഫിറ്റ്നസ് കൈവരിച്ചിട്ടില്ലാത്തതിനാലാണ് കമ്മിൻസിന് തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാവുന്നത്. കമ്മിൻസിൻ്റെ അഭാവത്തിൽ ആദ്യ മത്സരങ്ങളിൽ ഓറഞ്ച് ആർമിയെ ഇഷാൻ കിഷനാണ് നയിക്കുക. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കാൻ ഇഷാൻ കിഷന് സാധിച്ചിരുന്നു.


ഹൈദരാബാദിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അഭിഷേക് ശർമയുടെ പേരും വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര ടൂർണമെൻ്റുകളിലും ഇന്ത്യക്ക് വേണ്ടിയും സമീപകാലങ്ങളിൽ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് ഇഷാൻ്റെ പേര് നായക സ്ഥാനത്തേക്ക് പരിഗണിച്ചത്. 

ഐപിഎൽ 19-ാം സീസണ് മാർച്ച് 28നാണ് തുടക്കമാവുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ എതിരാളികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു; മരണക്കെണിയൊരുക്കി അശ്രദ്ധമായ ഡ്രൈവിംഗ്

uae
  •  4 days ago
No Image

പൂനെയിൽ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന് ചാണകക്കൂമ്പാരത്തിൽ തള്ളി; 65-കാരൻ പിടിയിൽ, ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

National
  •  4 days ago
No Image

എടച്ചേരി ജമീല വധക്കേസ്; പ്രതിയായ ഭർത്താവ് 25 വർഷത്തിന് ശേഷം പൊലിസ് പിടിയിൽ

Kerala
  •  4 days ago
No Image

10 ബില്യൺ ദിർഹത്തിന്റെ തട്ടിപ്പ്; വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തി യുഎഇ

uae
  •  4 days ago
No Image

ബംഗാളിൽ റീപോളിങ്ങിനിടെ വ്യാപക സംഘർഷം; തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി, മൂന്ന് പേർ അറസ്റ്റിൽ

National
  •  4 days ago
No Image

യുഎഇയിൽ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; മുൻകരുതൽ നടപടികൾ പിൻവലിച്ചു

uae
  •  4 days ago
No Image

ഡിജിറ്റൽ സുരക്ഷയിൽ ചരിത്രനേട്ടം; ടെലികോം അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യുഎഇ അവതരിപ്പിച്ച പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ

uae
  •  4 days ago
No Image

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; കർശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

Kerala
  •  4 days ago
No Image

സായുധസേനാ ഏകീകരണത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ യുഎഇ; കരുത്തിന്റെയും ഐക്യത്തിന്റെയും അഞ്ച് പതിറ്റാണ്ടുകൾ

uae
  •  4 days ago
No Image

കോഴിക്കോട് സ്ട്രോങ്ങ് റൂം വിവാദം: യുഡിഎഫിന്റെ പരാതി തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ; ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

Kerala
  •  4 days ago

No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  4 days ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  4 days ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  4 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  4 days ago