HOME
DETAILS

ആഴ്സണലിനെ വീഴ്ത്തി ഇ.എഫ്.എൽ കിരീടം; മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പുതു ചരിത്രമെഴുതി ഗ്വാർഡിയോള 

  
March 23, 2026 | 5:35 AM

Manchester City beat Arsenal and  win 2026 EFL title

വെംബ്ലി: 2026 ഇ.എഫ്.എൽ കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആഴ്സണലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് പെപ് ഗ്വാർഡിയോളയും സംഘവും ചാമ്പ്യന്മാരായത്. ഈ കിരീടനേട്ടത്തോടെ ഏറ്റവും കൂടുതൽ ഇ.എഫ്.എൽ ട്രോഫികൾ നേടുന്ന മാനേജരായും ഗ്വാർഡിയോള മാറി. അഞ്ചാം തവണയാണ് ഗ്വാർഡിയോളയുടെ കീഴിൽ മാഞ്ചസ്റ്റർ സിറ്റി ഇ.എഫ്.എൽ ചാമ്പ്യന്മായത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഒമ്പതാം കാരബാവോ കിരീടം കൂടിയാണിത്. 

 

2018, 2019, 2020, 2021, 2026 എന്നീ വർഷങ്ങളിലാണ് മാഞ്ചസ്റ്റർ സിറ്റി ഗ്വാർഡിയോളയുടെ കീഴിൽ ഈ കിരീടം നേടിയത്. നാല് വീതം ഇ.എഫ്.എൽ കിരീടം ചൂടിയ ബ്രയാൻ ക്ലോഫ്, സർ അലക്സ് ഫെർഗൂസൺ, ഹോസെ മൗറീഞ്ഞോ എന്നിവരെ മറികടന്നാണ് പെപ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 

മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ നിക്കോ ഒറീലി നേടിയ ഇരട്ട ഗോളിന്റെ പിൻബലത്തിലാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരായത്. മത്സരത്തിൽ 60, 64 എന്നീ മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകൾ പിറന്നത്. 

 

മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും സിറ്റിയാണ് ആധിപത്യം പുലർത്തിയത്. 63 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി 10 ഷോട്ടുകളാണ് ഗണ്ണേഴ്സിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഓൺ ടാർഗറ്റിലേക്ക് എത്തിച്ച രണ്ട് ഷോട്ടുകളും ഗോളായി മാറുകയും ചെയ്തു. മറുഭാഗത്ത് ഏഴ് ഷോട്ടുകളാണ് ആഴ്‌സണൽ സിറ്റിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ മൂന്ന് ഷോട്ടുകൾ ഓൺ ലക്ഷ്യത്തിലേക്ക് ആയിരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം; പൊലിസ് കേസെടുത്തു

Kerala
  •  3 hours ago
No Image

പാചകവാതക ക്ഷാമം; സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക്

Kerala
  •  4 hours ago
No Image

ഇറാന് നേരെ വ്യാപക മിസൈല്‍ ആക്രമണവുമായി ഇസ്‌റാഈല്‍; ആക്രമണം ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 

International
  •  4 hours ago
No Image

എത്ര വോട്ടുകൾ കിട്ടും? പിഴവില്ലാതെ ബൂത്തുതലത്തിൽ കണക്കെടുക്കാൻ സി.പി.എം

Kerala
  •  4 hours ago
No Image

രാജ്യത്തേക്ക് കൂടുതൽ എൽ.പി.ജി, എണ്ണ കപ്പലുകൾ എത്തിത്തുടങ്ങി

National
  •  5 hours ago
No Image

യു.എ.ഇയിൽ വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം | UAE Weather

uae
  •  5 hours ago
No Image

മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി, നാല് മലയാളികള്‍ മരിച്ചു; മരിച്ചത് കോഴിക്കോട്, മാഹി സ്വദേശികള്‍

Kerala
  •  5 hours ago
No Image

പശ്ചിമ ബംഗാൾ; മമതയുടെ '10 പ്രതിജ്ഞകൾ'

National
  •  6 hours ago
No Image

'ചില ജഡ്ജിമാർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തി' സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വൽ ഭൂയാൻ

National
  •  6 hours ago
No Image

ഡീൽ ആരോപണം; സി.പി.എം-ബി.ജെ.പി പ്രതിരോധത്തിൽ

Kerala
  •  6 hours ago