HOME
DETAILS

സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം; പൊലിസ് കേസെടുത്തു

  
Web Desk
March 23, 2026 | 5:21 AM

case registered over fake propaganda against sadik ali thangal

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു. ലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ മുസ്‌ലിം ലീഗ് നല്‍കിയ പരാതിയില്‍ മലപ്പുറം സൈബര്‍ ക്രൈം പൊലിസാണ് കേസെടുത്തത്. അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  അടുത്തിടെയാണ് അക്കൗണ്ട് ആരംഭിച്ചതെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സൈബര്‍ ഹാന്‍ഡിലുകള്‍ക്കെതിരെയും ലീഗ് പരാതി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നത് സി.പി.എം സൈബര്‍ ഹാന്‍ഡിലായ അഫ്‌സല്‍ പാണക്കാടിനെ മാത്രമാണ്. എന്നാല്‍ ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് അറിയില്ലെന്ന് അഫ്സല്‍ പാണക്കാട് പ്രതികരിച്ചു.

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നാലെ, ആരോപണം ഉന്നയിച്ചയാള്‍ പോസ്റ്റ് പിന്‍വലിച്ചു. ഫേസ്ബുക്ക് അക്കൗണ്ടും അപ്രത്യക്ഷമായിരിക്കുകയാണ്.

police have registered a case over alleged fake propaganda against sadik ali thangal, following complaints about misinformation spreading on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹത്തെ ഒഴിവാക്കിയത് കൊണ്ടാണ് ഡൽഹിക്ക് കിരീടം കിട്ടാത്തത്: ഇർഫാൻ പത്താൻ 

Cricket
  •  2 hours ago
No Image

വ്യാജ പ്രചാരണം: ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് എസ്.വൈ.എസ്

Kerala
  •  2 hours ago
No Image

'സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ല'; തോമസ് ഐസക്കിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രമേശ് പിഷാരടി

Kerala
  •  2 hours ago
No Image

മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും; ഇംഗ്ലണ്ടിന് മുമ്പേ ഇന്ത്യയുടെ പോരാട്ടം മറ്റൊരു ടീമിനൊപ്പം

Cricket
  •  2 hours ago
No Image

വൈദ്യുത നിലയങ്ങള്‍ അക്രമിച്ചാല്‍ ഹോര്‍മുസ് പൂര്‍ണമായും അടച്ചിടും; യു.എസിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 hours ago
No Image

ആഴ്സണലിനെ വീഴ്ത്തി ഇ.എഫ്.എൽ കിരീടം; മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പുതു ചരിത്രമെഴുതി ഗ്വാർഡിയോള 

Football
  •  3 hours ago
No Image

പാചകവാതക ക്ഷാമം; സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക്

Kerala
  •  4 hours ago
No Image

ഇറാന് നേരെ വ്യാപക മിസൈല്‍ ആക്രമണവുമായി ഇസ്‌റാഈല്‍; ആക്രമണം ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 

International
  •  4 hours ago
No Image

എത്ര വോട്ടുകൾ കിട്ടും? പിഴവില്ലാതെ ബൂത്തുതലത്തിൽ കണക്കെടുക്കാൻ സി.പി.എം

Kerala
  •  4 hours ago
No Image

രാജ്യത്തേക്ക് കൂടുതൽ എൽ.പി.ജി, എണ്ണ കപ്പലുകൾ എത്തിത്തുടങ്ങി

National
  •  5 hours ago