HOME
DETAILS

നാമനിർദേശ പത്രികകളിൽ പരാതി പ്രവാഹം: നേമത്തും പറവൂരിലും പത്രികകൾ സാധു; കോടതിയെ സമീപിക്കുമെന്ന് ഇടതു-വലതു മുന്നണികൾ

  
March 25, 2026 | 2:42 AM

kerala assembly election nomination scrutiny completed amid controversies

തിരുവനന്തപുരം/പറവൂർ/ആലപ്പുഴ/തൃശൂർ: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ വിവാദങ്ങളും സജീവം.  

നേമം എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ പൂർണമായി രേഖപ്പെടുത്തിയില്ലെന്ന കോൺഗ്രസ് പരാതി തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. രാജീവ് ചന്ദ്രശേഖർ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടികളുടെ സ്വത്തുവിവരങ്ങൾ മറച്ചുവച്ചുവെന്നായിരുന്നു കോൺഗ്രസ് സ്ഥാനാർഥി കെ.എസ് ശബരീനാഥൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. പരാതിയിൽ സൂക്ഷ്മപരിശോധന തൽക്കാലത്തേക്ക് നീട്ടിവച്ചുവെങ്കിലും ഒടുവിൽ പത്രിക സ്വീകരിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരേ കോടതിയിൽ പോകുമെന്ന് കെ.എസ് ശബരീനാഥ് പ്രതികരിച്ചു. കോടതിയിൽ ഹരജി നൽകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി.ശിവൻകുട്ടിയും പറഞ്ഞു.

പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമർപ്പിച്ച നാമനിർദേശ പത്രികയിൽ യഥാർഥ വരുമാനം കാണിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവച്ചെന്നും ആരോപിച്ച് എൽ.ഡി.എഫ് നൽകിയ പരാതികൾ വരണാധികാരി തള്ളി. സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ് എൽ.ഡി.എഫ് സ്ഥാനാർഥി ടൈസൺ മാസ്റ്ററുടെ പ്രതിനിധി അയ്യൂബ് ഖാനാണ് പരാതി നൽകിയത്. വൈകിട്ട് മൂന്ന് മണിയോടെ നടന്ന സൂക്ഷ്മപരിശോധനയിൽ സതീശന്റെ അഭിഭാഷകർ കൃത്യമായ രേഖകളും വിശദീകരണവും ഹാജരാക്കി. ഇതു പരിശോധിച്ച വരണാധികാരി പരാതികളിൽ കഴമ്പില്ലെന്നു കണ്ട് പത്രിക സാധുവാണെന്ന് പ്രഖ്യാപിച്ചു.

അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി.സുധാകരന്റെ അപരൻ വി.കെ സുധാകരന്റെ പത്രിക തള്ളി. അപൂർണമാണെന്ന് കാണിച്ചാണ് പത്രിക തള്ളിയത്. 

കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രികയെച്ചൊല്ലി തർക്കമുണ്ടായി. സമർപ്പിച്ച മൂന്ന് സെറ്റ് പത്രികയിൽ ഒരെണ്ണം തള്ളി. സത്യവാങ്മൂലത്തിൽ പിന്തുണച്ചവരുടെ ഒപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് എൽ.ഡി.എഫ് പ്രവർത്തകർ ചൂണ്ടിക്കാണിച്ചതോടെയാണ് വരണാധികാരി പത്രിക തള്ളിയത്. മറ്റ് പത്രികകളിൽ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപം ഉയർന്നു. ഇന്ന് രാവിലെ 10ന് ഹിയറിങ് നടത്തും.

ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എൽ.ഡി.എഫും യു.ഡി.എഫും പത്രിക സ്വീകരിക്കുന്നതിൽ എതിർപ്പുരേഖപ്പെടുത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. കേസ് എടുത്തു എന്നതുകൊണ്ടു മാത്രം പത്രിക സമർപ്പിക്കുന്നതിൽ തടസമില്ലെന്നും ശിക്ഷിച്ചെങ്കിൽ മാത്രമേ പ്രശ്നമാകുകയുള്ളൂവെന്നും റിട്ടേണിങ് ഓഫിസർ വ്യക്തമാക്കി.

മതസ്പർധ ഉണ്ടാക്കുന്ന വിധം പരാമർശം നടത്തിയതു വഴി തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്നു ഇടതുമുന്നണി തെര.കമ്മിറ്റി സെക്രട്ടറി സി.സുമേഷ് ആരോപിച്ചു. എൻ.ഡി.എ പ്രതിനിധി എതിർത്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാദപ്രതിവാദങ്ങളുണ്ടായി. 15 മിനുട്ടോളം തർക്കം നീണ്ടു.

The scrutiny of nomination papers submitted by candidates for the Kerala Assembly elections has been completed, stirring controversies and debates across the state as key checks on affidavits, assets, and criminal records were conducted.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  9 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  9 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  9 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  9 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  9 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  9 days ago
No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  9 days ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  9 days ago
No Image

സുൽത്താൻ ബത്തേരിയിൽ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർഥി മരിച്ചു; വാഹനാപകടമെന്ന് സംശയം

Kerala
  •  9 days ago
No Image

'അപകടങ്ങളില്ലാത്ത വേനൽക്കാലം': വമ്പൻ പ്രഖ്യാപനവുമായി ദുബൈ പൊലിസ്; വാഹനങ്ങൾക്ക് സൗജന്യ പരിശോധന

uae
  •  9 days ago