HOME
DETAILS

ഫാസിസത്തിന് ബദൽ ജനാധിപത്യം: പ്രചാരണവുമായി കെ. സച്ചിദാനന്ദൻ

  
Web Desk
March 25, 2026 | 3:46 AM

poet k sachidanandan launches campaign unaroo keralame against bjp

തൃശൂർ: ഫാസിസത്തിനു ബദൽ ജനാധിപത്യമാണെന്ന തിരിച്ചറിവിലേക്ക് സംസ്ഥാനത്തെ കൈപിടിച്ചുയർത്താൻ പ്രചാരണം ശക്തമാക്കുമെന്ന് കവി കെ.സച്ചിദാനന്ദൻ. 'ഉണരൂ കേരളമേ' എന്നു പേരിട്ട കൂട്ടായ്മയുടെ മുഖ്യ മുദ്രാവാക്യം 'വോട്ടരുതേ-ബി.ജെ.പിക്ക്' എന്നാണ്. ജനാധിപത്യത്തിനു ബി.ജെ.പി ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. 

ബി.ജെ.പിയുടെ വളർച്ചയ്ക്കു പിന്നിൽ നൂറ്റാണ്ടിന്റെ ആസൂത്രിതമായ പ്രവർത്തനങ്ങളുണ്ട്. പുറമേക്കു കാണാത്തവിധം അടിയൊഴുക്കുകളിലൂടെയുള്ള നീക്കങ്ങളാണ് സംഘ്പരിവാർ അജൻഡകൾക്ക് കരുത്തുപകരുന്നത്. അറിഞ്ഞോ അറിയാതെയോ അതത് കാലത്തെ രാഷ്ട്രീയ കക്ഷികൾ ഇതിനു സഹായകമായ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. വേണ്ടത്ര പ്രതിരോധം ഉയർത്തുന്നില്ല. 

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടുവന്ന വോട്ട്ചോരി പോലുള്ള ഗൗരവവിഷയങ്ങൾ ശക്തിയോടെ ഏറ്റെടുക്കാൻ ഇതര കക്ഷികൾക്ക് കഴിയുന്നില്ല. അനീതി കണ്ടാൽ മുഷ്ടിചുരുട്ടി പ്രതിഷേധിച്ചിരുന്ന യുവത്വം ഇന്ന് നിശബ്ദതയിലാണ്. ഭയമോ നിസംഗതയോ ഗ്രസിച്ചിരിക്കുകയാണ്. ജനാധിപത്യത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ മൗനം വെടിയാൻ യുവത്വത്തെ പ്രേരിപ്പിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടത്. 

പലതും മറച്ചുവയ്ക്കപ്പെടുകയാണ്. ഫാസിസം വാതിലിൽ വന്നു മുട്ടിവിളിക്കുന്ന ഭീകരമായ കാലം ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നും സച്ചിദാനന്ദൻ ഓർമിപ്പിച്ചു. തുടർഭരണം പലപ്പോഴും അധികാര വികേന്ദ്രീകരണത്തിനു പകരം അഴിമതിയിലേക്കും ജീർണതയിലേക്കും നയിച്ചേക്കാമെന്നും സച്ചിദാനന്ദൻ പറഞ്ഞു. ബി.ജെ.പിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രത്യേക കാംപുകളും വെബിനാറുകളും സംഘടിപ്പിക്കുമെന്നും സച്ചിദാനന്ദൻ അറിയിച്ചു.

Poet K. Sachidanandan announced a statewide campaign under the banner “Unaroo Keralame” with the slogan “Do Not Vote for BJP,” emphasizing that fascism must be countered with democracy and warning that the BJP poses a threat to democratic values in Kerala.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  12 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  12 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  12 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  12 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  12 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  12 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  12 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  12 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  12 days ago