HOME
DETAILS

'ഖേദം പ്രകടനം അംഗീകരിക്കില്ല': യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ നിയമനടപടിയുമായി മുന്നോട്ടെന്ന് യു.പ്രതിഭ

  
March 25, 2026 | 1:19 PM

Apology will not be accepted U Prathibha says legal action will be pursued over the insulting remark made by a UDF leader

തിരുവനന്തപുരം: യുഡിഎഫ് നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭ. തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നല്‍കുമെന്ന് കായംകുളം എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ യു പ്രതിഭ പറഞ്ഞു. തനിക്കെതിരായ പരാമര്‍ശം പൊതുരംഗത്തേക്ക് വരുന്ന മുഴുവന്‍ സ്ത്രീകളേയും അപമാനിക്കുന്നതുപോലെയായെന്നും എന്ത് തൊഴില്‍ ചെയ്യുന്നവരായാലും ഒരു സ്ത്രീകള്‍ക്കും ഇത്തരം മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ കേള്‍ക്കാനിനി ഇടവരരുത്. അതിനാല്‍ തന്നെ ഖേദപ്രകടനം അംഗീകരിക്കാന്‍ കഴിയില്ലെന്നും യു പ്രതിഭ പറഞ്ഞു. 

നിറകണ്ണുകളോടെയാണ് യു പ്രതിഭ മാധ്യമങ്ങളോട് സംസാരിച്ചത്. കായംകുളം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുണ്ടാകുന്ന സ്വീകാര്യത കണ്ട് അസ്വസ്ഥരായ യുഡിഎഫുകാര്‍ മറ്റൊന്നും പറയാനില്ലാത്തതിനാല്‍ അധിക്ഷേപ പരാമര്‍ശം നടത്തുകയാണ്. എന്നാല്‍ എല്ലാ യുഡിഎഫുകാരും ഇതേ അഭിപ്രായമുള്ളവരാണെന്ന് കരുതുന്നില്ല. ഈ വ്യക്തി മുമ്പും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളയാളാണെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. വ്യക്തി അധിക്ഷേപം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ അധിക്ഷേപം. അതാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചതെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവള്‍ക്കൊപ്പം എന്ന് ആവര്‍ത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ് നേതാക്കളുടെയും കാപട്യമാണ് തുറന്നുകാട്ടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ 'വാര്‍ റിസ്‌ക്' ഇന്‍ഷുറന്‍സ്; യുദ്ധനാശനഷ്ടങ്ങള്‍ക്ക് ഇനി പ്രത്യേക പരിരക്ഷ

bahrain
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലെ തീപിടുത്തം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Kerala
  •  3 hours ago
No Image

സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്രം; ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച

oman
  •  3 hours ago
No Image

യുഎഇയിൽ നാളെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 hours ago
No Image

എന്തുകൊണ്ട് കേരളത്തിന് എയിംസ് ഇല്ല?; ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്ര സർക്കാർ

Kerala
  •  3 hours ago
No Image

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണി കിട്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലിസ്

Kerala
  •  3 hours ago
No Image

കനത്ത മഴ ദുരന്തമായി; ഖസബില്‍ വാദിയില്‍ ഒഴുക്കില്‍പെട്ട് ഒരു സ്ത്രീ മരിച്ചു

oman
  •  3 hours ago
No Image

കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വെട്ടിത്തിരുത്തൽ: ആർഡിഒ ഓഫീസ് വളഞ്ഞ് യുഡിഎഫ് പ്രവർത്തകർ

Kerala
  •  4 hours ago
No Image

സഊദിയിൽ സന്ദർശക, ഉംറ വിസ കാലാവധി കഴിഞ്ഞവർക്ക് ഇളവ് പ്രഖ്യാപിച്ചു; ഏപ്രിൽ 18 വരെ അവസരം

Saudi-arabia
  •  4 hours ago
No Image

ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  4 hours ago