HOME
DETAILS

ബഹ്‌റൈനില്‍ 'വാര്‍ റിസ്‌ക്' ഇന്‍ഷുറന്‍സ്; യുദ്ധനാശനഷ്ടങ്ങള്‍ക്ക് ഇനി പ്രത്യേക പരിരക്ഷ

  
Web Desk
March 25, 2026 | 1:02 PM

bahrain war risk insurance gulf security

 


മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ, യുദ്ധസാഹചര്യങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി ബഹ്‌റൈനില്‍ 'വാര്‍ റിസ്‌ക്' ഇന്‍ഷുറന്‍സ് സംവിധാനം അവതരിപ്പിച്ചു. സാധാരണ ഇന്‍ഷുറന്‍സ് പോളിസികളില്‍ ഉള്‍പ്പെടാത്ത അപകടസാധ്യതകള്‍ക്ക് പരിഹാരമെന്ന നിലയിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

മിസൈല്‍ ആക്രമണങ്ങള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍, അവ തടയുന്നതിനിടെ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ എന്നിവയ്ക്കും ഈ ഇന്‍ഷുറന്‍സ് ബാധകമാകും. യുദ്ധം, ഭീകരാക്രമണം, കലാപം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളില്‍ സ്വത്തുക്കള്‍ക്ക് സംഭവിക്കുന്ന നഷ്ടങ്ങള്‍ക്കും ഇതിലൂടെ പരിരക്ഷ ലഭിക്കും.

വ്യവസായ സ്ഥാപനങ്ങള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും മാത്രമല്ല, വീടുകള്‍ക്കും ഫ്‌ലാറ്റുകള്‍ക്കും ഈ ഇന്‍ഷുറന്‍സ് ലഭ്യമാണെന്നതാണ് ശ്രദ്ധേയം. കെട്ടിടത്തിന്റെ ഘടനയ്ക്ക് പുറമെ അകത്തുള്ള സാധനങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന വിവിധ പദ്ധതികളും ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സാധാരണയായി പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസികളില്‍ യുദ്ധവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ ഉള്‍പ്പെടുത്താറില്ല. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഇത്തരം പ്രത്യേക ഇന്‍ഷുറന്‍സ് പോളിസികള്‍ ആവശ്യകത കൂടിയതായി ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.

അതേസമയം, വീടുകള്‍ ദീര്‍ഘകാലം ഉപയോഗിക്കാതെ അടച്ചിടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് സംബന്ധിച്ച വ്യവസ്ഥകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിക്കാതെ പോവുകയാണെങ്കില്‍ നഷ്ടപരിഹാരം ലഭിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.

കൂടാതെ, ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ പുതിയ സേവനങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്. ടെലികണ്‍സള്‍ട്ടേഷന്‍, കൗണ്‍സിലിംഗ്, മരുന്നുകളുടെ ഹോം ഡെലിവറി തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, ഇത്തരം ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഡ്രോണ്‍, മിസൈല്‍ ആക്രമണ ഭീഷണികള്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്‍ഷുറന്‍സ് രംഗം പുതിയ മാറ്റങ്ങളിലേക്ക് കടക്കുന്നത്.

 

Bahrain introduces war risk insurance to protect homes and businesses from damages caused by missile, drone attacks and conflict situations in the Gulf.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  2 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  2 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  2 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  2 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  2 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  2 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  2 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  2 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  2 days ago