HOME
DETAILS

കനത്ത മഴ ദുരന്തമായി; ഖസബില്‍ വാദിയില്‍ ഒഴുക്കില്‍പെട്ട് ഒരു സ്ത്രീ മരിച്ചു

  
March 25, 2026 | 12:14 PM

oman khasab wadi flood woman dies heavy rain

 

 

മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ കനത്ത മഴ തുടരുന്നതിനിടെ ദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഖസബില്‍ വാദിയിലുണ്ടായ പെട്ടെന്നുള്ള കുത്തൊഴുക്കില്‍ പെട്ട് ഒരു സ്ത്രീ മരിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് വാദികളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നത് അപകടത്തിന് കാരണമായി.

സംഭവസമയത്ത് സ്ത്രീ വാദിക്ക് സമീപത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കനത്ത മഴയെ തുടര്‍ന്ന് മുന്നറിയിപ്പില്ലാതെ വെള്ളം പാഞ്ഞെത്തിയതോടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരം ലഭിച്ചതോടെ സിവില്‍ ഡിഫന്‍സ് അധികൃതരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് പിന്നാലെ സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇതിനിടെ, മുസന്ദം ഉള്‍പ്പെടെ ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളായി അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും നിരവധി സ്ഥലങ്ങളില്‍ സാധാരണ ജീവിതം തടസ്സപ്പെടുത്തിയിട്ടുണ്ട്. വാദികള്‍ കരകവിഞ്ഞൊഴുകുകയും ചില ഇടങ്ങളില്‍ വെള്ളപ്പൊക്കസമാന സാഹചര്യം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

ഖസബിലും സമീപപ്രദേശങ്ങളിലും നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങിയതായും ചിലത് ഒഴുക്കില്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

അതേസമയം, കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നതിനാല്‍ വാദികള്‍ക്കും താഴ്ന്ന പ്രദേശങ്ങള്‍ക്കും സമീപം പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചു. ചെറിയ സമയത്തിനുള്ളില്‍ തന്നെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

A woman died after being swept away in a wadi flood in Khasab, Oman, following heavy rains. Authorities have issued warnings as severe weather continues across the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  14 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  14 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  14 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  14 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  14 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  14 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  14 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  14 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  14 days ago