HOME
DETAILS

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ക്രൂരത; നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു: ഭർത്താവ് അറസ്റ്റിൽ

  
Web Desk
March 25, 2026 | 2:15 PM

husband arrested for thrashing bride and breaking her ribs

തിരുവനന്തപുരം: നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് തല്ലിയൊടിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെമ്പഴന്തി അണിയൂർ സ്വദേശി ആസിഫിനെയാണ് (28) കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ചേങ്കോട്ടുകോണം സ്വദേശിനി ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ജനുവരി 25-നായിരുന്നു ആസിഫിന്റെയും അറഫയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുൻപേ ആസിഫ് യുവതിയെ മർദിച്ചു തുടങ്ങിയതായാണ് പരാതി. ഇക്കഴിഞ്ഞ 17-ന് അറഫ സ്വന്തം ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരിൽ കിടപ്പുമുറിയിൽ വെച്ച് യുവതിയെ അതിക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.

ജിം ട്രെയിനർ കൂടിയായ ആസിഫ് തന്റെ ശാരീരിക ബലം ഉപയോഗിച്ചാണ് യുവതിയെ അക്രമിച്ചത്. യുവതിയുടെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. യുവതിയുടെ വലതുകാൽ മുട്ട് ആസിഫിന്റെ ചവിട്ടേറ്റ് തെറ്റിയ നിലയിലാണ്. യുവതി നിലവിളിച്ചതോടെ നെഞ്ചിലും വാരിയെല്ലിലും കുപ്പികൊണ്ട് ആഞ്ഞടിക്കുകയും ചെയ്തു. "ഒന്ന് തടയാൻ പോലും പറ്റിയില്ല സാറേ, ജിം ട്രെയിനറായതുകൊണ്ട് നല്ല പവറിലായിരുന്നു ഇടി," എന്ന് അറഫ പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു.

വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു അതിക്രൂരമായ അക്രമം നടന്നത്. പിന്നീട് ആസിഫിന്റെ ഉമ്മ എത്തിയ ശേഷമാണ് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലിസ് ആസിഫിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

 

In Thiruvananthapuram, a 28-year-old gym trainer named Asif was arrested for brutally assaulting his 22-year-old wife, Arafa, just two weeks after their wedding. The attack was allegedly triggered by the woman making a phone call to her aunt.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണസ്തംഭനം: സഖ്യകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി 

Kerala
  •  6 days ago
No Image

മുഖ്യമന്ത്രിയെ ഇന്നുതന്നെ അറിയാം; നിര്‍ണായക യോഗം വൈകീട്ട് 5.30ന്

Kerala
  •  6 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ യോല്ലോ  അലര്‍ട്ട് 

Kerala
  •  6 days ago
No Image

കുതിപ്പിന് പിന്നാലെ ഒന്നിടിഞ്ഞ്..: സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് നാലായിരത്തിലധികം രൂപയുടെ കുറവ്

Economy
  •  6 days ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു: 85.20 വിജയ ശതമാനം

National
  •  6 days ago
No Image

തെരഞ്ഞെടുപ്പ് പരാജയം, എൻ.സി.പിയിൽ നേതൃമാറ്റ തർക്കം; സംസ്ഥാന പ്രവർത്തകസമിതി യോഗം നാളെ കൊച്ചിയിൽ

Kerala
  •  6 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍

Kerala
  •  6 days ago
No Image

പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനായി ബി.ജെ.പിയിലും തര്‍ക്കം; ഒരാള്‍ക്ക് ഒരു പദവി നടപ്പാക്കണമെന്ന് വി. മുരളീധരന്‍

Kerala
  •  6 days ago
No Image

കരുത്ത് തെളിയിച്ച് വിജയ്; തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി ടി.വി.കെ സർക്കാർ

National
  •  6 days ago
No Image

മലപ്പുറം ജില്ലാ വിഭജനം യാഥാര്‍ഥ്യമാക്കണമെന്ന് എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല തഖ്‌വിയ സ്വദര്‍ സംഗമം

Kerala
  •  6 days ago