HOME
DETAILS

ബി.ജെ.പി കേരളത്തിൽ അന്യഗ്രഹ ജീവികൾ; സി.പി.എം-ബി.ജെ.പി അന്തർധാര ജനങ്ങൾ തിരിച്ചറിയുന്നുവെന്ന് ഖാർഗെ

  
സ്വന്തം ലേഖകൻ
March 26, 2026 | 2:37 AM

kharge alleges cpimbjp nexus calls for united stand in kerala

കോഴിക്കോട്: കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര മുഴുവൻ മലയാളികളും തിരിച്ചറിയുന്നുവെന്നും അവിഹിത ബന്ധത്തിന് കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി എന്ന പേര് കൈവന്നിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേരളം ഒറ്റക്കെട്ടായി സി.ജെ.പിയെ പരാജയപ്പെടുത്തി മതേതര മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ശക്തരായ സ്ഥാനാർഥികളെ നിർത്താൻ പോലും സന്നദ്ധരാവാത്ത ബി.ജെ.പി ആഗ്രഹിക്കുന്നത് സി.പി.എം വിജയിച്ചാലും എങ്ങനെയെങ്കിലും കോൺഗ്രസ് പരാജയപ്പെടണമെന്നാണ്. എൽ.ഡി.എഫിന് സമ്മാനമായി കിട്ടുന്ന ഓരോ വോട്ടുകളും ബി.ജെ.പിക്ക് മുതൽക്കൂട്ടായി മാറും. കേരളത്തിൽ ബി.ജെ.പി ശരിക്കും അന്യഗ്രഹ ജീവികളാണ്. ഈ നാടിന്റെ ഐക്യം തകർക്കുന്ന ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് നല്ലവരായ സി.പി.എം പ്രവർത്തകർ സ്വീകരിക്കില്ല. കേരളത്തിന്റെ കടബാധ്യത ആറ് ലക്ഷം കോടി കടക്കുകയാണ്. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് എൽ.ഡി.എഫ് സർക്കാർ. ശബരിമല സ്വർണം കവർന്നവർ എന്ത് വൃത്തികേടും ഈ നാടിനോട് ചെയ്യുമെന്ന കാര്യത്തിന് സംശയം വേണ്ട.

പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളത്തെ അധഃപതിപ്പിച്ചു. മിൽമ ബൂത്തുകൾ തുടങ്ങുന്നതിന് പകരം നൂറുകണക്കിന് ബാറുകളാണ് ഇവിടെ തുടങ്ങിയത്.
മോദി രണ്ടുകോടി തൊഴിലവസരങ്ങൾ ഒരു വർഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചതു പോലെ പിണറായിയും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചിരിക്കുകയാണ്. പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് കേരളത്തിൽ നടന്നത്. ഇതിനെതിരെ കേരളത്തിലെ യുവത്വം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ.സുധാകരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ദീപ ദാസ് മുൻഷി, സച്ചിൻ പൈലറ്റ്, എ.ഐ.സി.സി വക്താവ് ഇമ്രാൻ പ്രതാപ് ഗഢി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവൻ എം.പി, കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ എം.പി, കർണാടക മന്ത്രിമാരായ കെ.ജെ ജോർജ്, കൃഷ്ണഭൈര ഗൗഡ, എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലിഖാൻ, കെ.സി അബു, യു.ഡി.എഫ് സ്ഥാനാർഥികളായ കെ.പ്രവീൺകുമാർ, കെ.ജയന്ത്, കെ.കെ രമ, പി.വി അൻവർ, ഫൈസൽ ബാബു, എം.എ റസാഖ്, പാറക്കൽ അബ്ദുല്ല, കെ.എം അഭിജിത്ത്, വിദ്യ ബാലകൃഷ്ണൻ, പി.കെ ഫിറോസ്, സി.കെ കാസിം, ഫാത്തിമ തഹ്്‌ലിയ, വി.ടി സൂരജ്, ടി.പി അഷ്റഫലി പങ്കെടുത്തു.

Mallikarjun Kharge has alleged an underlying nexus between the CPI(M) and the BJP in Kerala, stating that people have recognized what he termed an “unholy alliance.” Speaking at a UDF election rally in Kozhikode, he urged voters to unite in defeating what he called the “CJP” and to uphold secular values in the state.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ പദ്ധതികൾ പരിഷ്‌കരിക്കും; മിനിസ്റ്റർ ടോക്ക് എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസ മന്ത്രി)

Kerala
  •  2 days ago
No Image

പ്ലസ്ടു: മലബാറിലെ താൽക്കാലിക ബാച്ചുകൾ സ്ഥിരമാക്കണം; നിലവാരത്തകർച്ചയുടെ കാരണം കുട്ടികളുടെ ബാഹുല്യം

Kerala
  •  2 days ago
No Image

നീറ്റ് റീഫണ്ട്: ബാങ്ക് വിവരങ്ങൾ 27 വരെ സമർപ്പിക്കാം

Kerala
  •  2 days ago
No Image

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

International
  •  2 days ago
No Image

നവകേരള യാത്രയിലെ 'രക്ഷാ പ്രവര്‍ത്തനം'; അഞ്ച് പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും 

Kerala
  •  2 days ago
No Image

പത്തനംതിട്ടയിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  2 days ago
No Image

മഴ തന്നെ... ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  2 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  2 days ago