HOME
DETAILS

നഴ്സുമാരുടെ അനിശ്ചിതകാല സമരം ഇന്നു മുതല്‍,സമരം സ്വകാര്യ ആശുപത്രികളില്‍; പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്ന് യു.എന്‍.എ പ്രസിഡന്റ് 

  
Web Desk
March 27, 2026 | 3:48 AM

nurses begin indefinite strike in private hospitals from today

കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അനിശ്ചിതകാല സമരം ഇന്നു മുതല്‍. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എന്‍.എ) നേതൃത്വത്തില്‍ വീണ്ടും അനിശ്ചിതകാല സമരം നടത്തുന്നതിലേക്ക് എത്തിയത്. മാനേജ്‌മെന്റുകളുമായി ധാരണയിലെത്താന്‍ സാധിക്കാത്ത 26 ആശുപത്രികളിലാണ് പണിമുടക്ക്.

സമരം കാരണം പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അറിയിച്ചു.  ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച് ധാരണയായ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് അത്തരം ആശുപത്രികളെ സമീപിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെന്റും യുഎന്‍എയും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കിയത്. ഹൈക്കോടതി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച.  ശമ്പളവര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി മധ്യസ്ഥ ചര്‍ച്ചയ്ക്ക് നിര്‍ദേശിച്ചത്. 

ഹൈക്കോടതിയിലെ മീഡിയേഷന്‍ സെന്ററില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്ന് മധ്യസ്ഥന്‍ കൂടുതല്‍ സമയം തേടിയിരുന്നു. എന്നാല്‍, പ്രധാന ആവശ്യങ്ങളില്‍ മാനേജ്‌മെന്റുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്.

26 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമ്പൂര്‍ണ പണിമുടക്കിലേക്ക് നീങ്ങുന്നത് ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം.

nurses have launched an indefinite strike in private hospitals starting today while una president assures that the protest will not cause inconvenience to the public



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊളസ്‌ട്രോള്‍ പേടിയില്‍ മുട്ടയെ പടിക്കു പുറത്താക്കേണ്ടതുണ്ടോ? അറിയാം ഈ സുപ്പര്‍ഫുഡിന്റെ ആരോഗ്യവഴികള്‍

Kerala
  •  10 days ago
No Image

ലക്‌നൗ തീപിടിത്തം: 'ഇവിടെ തീ പടരുന്നു, പപ്പാ എന്നെ രക്ഷിക്കൂ...' മരണത്തീയില്‍ നിന്ന് മകന്റെ അവസാന വിളി; രക്ഷതേടി കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

National
  •  10 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

Kerala
  •  10 days ago
No Image

കൊട്ടാരക്കര ടിപ്പര്‍ അപകടം; ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല, വാഹനത്തിന് 17 വര്‍ഷത്തെ പഴക്കം, ജി.പി.എസ് ഓഫാക്കിയ നിലയില്‍

Kerala
  •  10 days ago
No Image

കോഴിക്കോട് മെഡി.കോളജില്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങി; തലാസീമിയ രോഗികള്‍ ആശങ്കയില്‍

Kerala
  •  10 days ago
No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  10 days ago
No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  10 days ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  10 days ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  10 days ago


No Image

മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ആസ്തി യു.എസ് വിട്ടുനല്‍കും, എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കും;  സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍

International
  •  10 days ago
No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  10 days ago
No Image

ലേണേഴ്സ് പരീക്ഷയ്ക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തി; യുവതിക്കും ഭർത്താവിനും 10,000 രൂപ പിഴ

Kerala
  •  10 days ago
No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  10 days ago