HOME
DETAILS

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

  
Web Desk
June 23, 2026 | 7:37 AM

kafir-screenshot-case-jithin-bhaskar-denied-bail

വടകര: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹരജി തള്ളിയത്.  

സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതില്‍ ജിതിന് പങ്കുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇനിയും വിവരങ്ങള്‍ അന്വേഷിച്ചറിയാനുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം ഇപ്പോള്‍ റിമാന്‍ഡിലുള്ള നിതിന്‍ ഭാസ്‌കര്‍ തന്നെയെന്ന് നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രണ്ടു ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. റിബേഷ് രാമകൃഷ്ണനെയും വിവിധ ഗ്രൂപ്പ് അഡ്മിന്‍മാരെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴിയിലെ വിവരങ്ങള്‍വച്ചാണ് നിതിനെ ചോദ്യം ചെയ്തത്. ഇവരെയെല്ലാം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് നിതിന്‍ തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്യുകയും റീസെറ്റ് ചെയ്യുകയും ചെയ്തത്.

വടകര സ്‌ക്വാഡ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതില്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചത് നിതിന്‍തന്നെയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചരണരംഗത്ത് ഏറെ മുന്നേറിയ ഷാഫി പറമ്പിലിനെതിരേ അവസാന നിമിഷം പ്രയോഗിക്കാനുള്ള ആയുധമായാണ് സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത്. വോട്ടെടുപ്പിന് മുന്‍പ് ഇതിന്റെ സത്യം കണ്ടെത്താന്‍ കഴിയാതെ തെരഞ്ഞെടുപ്പ് അനുകൂലമാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം നിതിന്‍ അല്ല എന്ന് അന്വേഷണസംഘത്തിന് ഉറപ്പായിട്ടുണ്ട്.

 

A court has denied bail to Jithin Bhaskar in connection with the Kafir screenshot case, a matter that has attracted significant public and legal attention. The prosecution opposed the bail plea, arguing that the investigation is still ongoing and that the allegations warrant further scrutiny.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടാരക്കര ടിപ്പര്‍ അപകടം; ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല, വാഹനത്തിന് 17 വര്‍ഷത്തെ പഴക്കം, ജി.പി.എസ് ഓഫാക്കിയ നിലയില്‍

Kerala
  •  3 hours ago
No Image

കോഴിക്കോട് മെഡി.കോളജില്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങി; തലാസീമിയ രോഗികള്‍ ആശങ്കയില്‍

Kerala
  •  4 hours ago
No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  4 hours ago
No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  4 hours ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  5 hours ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  5 hours ago
No Image

കാലാവധി പൂര്‍ത്തിയായി, രാജ്യസഭയില്‍ ഇനി സീറ്റില്ല;  കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവച്ചു

National
  •  6 hours ago
No Image

മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ആസ്തി യു.എസ് വിട്ടുനല്‍കും, എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കും;  സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍

International
  •  6 hours ago
No Image

കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് കത്തിനശിച്ചു; ശിവപുരത്ത് യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Kerala
  •  6 hours ago


No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  7 hours ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  7 hours ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  8 hours ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  8 hours ago