സജീവ്കുമാറിന്റെ കുടുംബത്തിന് ഇത്തവണ കണ്ണീരോണം
ബാലുശ്ശേരി: കാണാതായ സൈനിക വിമാനത്തിലകപ്പെട്ട കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര്‍വീട്ടില്‍ സജീവ്കുമാറിന്റെ കുടുംബത്തിന് ഇത്തണ കണ്ണീരോണം. എല്ലാവര്‍ഷവും ദൂരെ നിന്നു തന്നെ വീട്ടിലെ ഓണാഘോഷങ്ങളുടെ ഭാഗമാകാറുള്ള മകനെയോര്‍ത്ത് ഇന്ന് പിതാവ് രാജനും അമ്മ ചന്ദ്രമതിയും കടുത്ത നിരാശയിലാണ്.
വിവിധ സേനാ വിഭാഗങ്ങളില്‍പ്പെട്ട 29 പേരുമായി കഴിഞ്ഞ ജൂലൈ 22നു താംബരത്തെ വ്യോമതാവളത്തില്‍ നിന്ന് അന്തമാനിലെ പോര്‍ട്ട്‌ബ്ലെയറിലേക്കു പുറപ്പെട്ട റഷ്യന്‍ നിര്‍മിത വിമാനമാണു ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ കാണാതായത്. സംയുക്ത സൈനിക വിഭാഗങ്ങള്‍ ഊര്‍ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും വിമാനങ്ങളും മുങ്ങിക്കപ്പലുകളും ആഴക്കടലില്‍ നടത്തിയ തെരച്ചിലും ഫലം കണ്ടിരുന്നില്ല.
എന്നാല്‍, ഇനിയും അവസാനിക്കാത്ത പ്രതീക്ഷകളുമായി എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു കഴിയുകയാണ് സജീവ്കുമാറിന്റെ കുടുംബം. സജീവ്കുമാറിന്റെ ഭാര്യ ജെസ്സിയും ഏക മകള്‍ ആറു വയസുകാരി ദിയലക്ഷ്മിയും അന്തമാനിലെ സൈനിക ക്വാര്‍ട്ടേഴ്‌സിലാണുള്ളത്. സഹോദരന്‍ അജിത്തും ജെസ്സിയുടെ പിതാവും കൂട്ടിനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."