HOME
DETAILS

കേരള കോണ്‍ഗ്രസ് എം രാജാക്കാട് മണ്ഡലം പ്രസിഡന്റിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി 

  
March 30, 2026 | 3:48 PM

body of kerala congress m rajakkad mandalam president found

അടിമാലി: കേരള കോണ്‍ഗ്രസ് എം രാജാക്കാട് മണ്ഡലം പ്രസിഡന്റും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന ഷാജി (58)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിന്റെ സമീപത്തുള്ള മോട്ടോര്‍ പുരയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ആത്മഹത്യ ചെയ്തതാകാമെന്ന സംശയത്തിലാണ് പൊലിസ്. 

പുലര്‍ച്ചെ സ്ഥിരമായി പറമ്പിലേക്ക് പോകുന്നയാളായിരുന്നു ഷാജി. തിരിച്ച് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുരയിടത്തില്‍ നിന്ന് തീ പടരുന്നത് കണ്ട അതിഥി തൊഴിലാളിയായ സ്ത്രീ ഷാജിയുടെ മകനെ വിവരമറിയിക്കുകയും, അയല്‍വാസികളെ കൂട്ടി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. രാജാക്കാട് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. എസ്എച്ച്ഒ പി ശ്രീകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് പൊലിസ് അറിയിച്ചു. വാക്കസിറ്റിയില്‍ റേഷന്‍ കട നടത്തിവരുന്ന ഷാജി, കേരള ബാങ്ക് അടക്കമുള്ള ചില ബാങ്കുകളില്‍ വായ്പ കുടിശിക ഉണ്ടായിരുന്നതയാണ് വിവരം. വായ്പ അടച്ചു തീര്‍ക്കാനുള്ള ക്രമീകരണങ്ങള്‍ ഷാജി ചെയതിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നതത്.

the body of shaji (58), former grama panchayat member and rajakkad mandalam president of kerala congress (m), was found charred.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വെള്ളാപ്പള്ളിയെ തള്ളാത്തത് വിനയായി, കണ്ണൂരിലെ കലാപം ഗൗരവം'; സി.പി.എമ്മിൽ അടിമുടി അഴിച്ചുപണി വേണമെന്ന് ആവശ്യം, പ്ലീനം വിളിച്ചേക്കും

Kerala
  •  a day ago
No Image

മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് തീരുമാനം നാളെ 'മുദ്രവച്ച കവറിൽ'; തിരുവനന്തപുരത്ത് നിർണ്ണായക യോഗം

Kerala
  •  a day ago
No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  a day ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  a day ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  a day ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  a day ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  a day ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  a day ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  a day ago