HOME
DETAILS

പ്രതിപക്ഷ സമ്മര്‍ദ്ദമോ, തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നോ?; എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ പരിഗണിക്കില്ല 

  
April 01, 2026 | 7:03 AM


ന്യൂഡല്‍ഹി: വിവാദമായ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്‍.എ) ഭേദഗതി ബില്‍ ലോക്‌സഭ ഇന്ന് ചര്‍ച്ചയ്‌ക്കെടുത്തില്ല. സഭ ആരംഭിച്ചതുമുതല്‍ പ്രതിപക്ഷം വന്‍തോതില്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് പാര്‍ലമെന്ററുി കാര്യ മന്ത്രി കിരണ്‍ റിജ്ജു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഇന്ന് ബില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ലെന്ന് അദ്ദേഹം സഭയെ അറിയിക്കുകയായിരുന്നു. 

എഫ്.സി.ആര്‍.എ ലൈസന്‍സ് നിശ്ചിത സമയപരിധിക്കുള്ളില്‍ പുതുക്കി ലഭിക്കാതിരിക്കുകയോ റദ്ദായ ലൈസന്‍സ് പുനഃസ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താല്‍ സന്നദ്ധസംഘടനയുടെ ആസ്തികള്‍ സര്‍ക്കാരിന് ഏറ്റെടുക്കാനും കൈമാറ്റം ചെയ്യാനും അധികാരം നല്‍കുന്നതാണ് ഭേദഗതി.കഴിഞ്ഞമാസം 25നാണ് കേന്ദ്രസര്‍ക്കാര്‍ വിവാദ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

സര്‍ക്കാര്‍ നിയമിക്കുന്ന അതോറിറ്റിക്ക് എന്‍.ജി.ഒകളുടെ വിദേശ ഫണ്ടുകളും ആസ്തികളും ഏറ്റെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഭേദഗതി കൊണ്ടുവരുന്നത്. അതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക അതോറിറ്റിയെ നിയമിക്കുകയും അതോറിറ്റി ആ സംഘടനയുടെ വിദേശ ഫണ്ടുകളുടെയും ആസ്തികളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും. എഫ്. സി.ആര്‍.എ സര്‍ട്ടിഫിക്കറ്റ് റദ്ദാകുന്ന സന്നദ്ധ സംഘടനകളുടെ കീഴിലുള്ള ആരാധനാലയങ്ങളുടെ കാര്യത്തില്‍, സര്‍ക്കാര്‍ നിയോഗിക്കുന്ന അതോറിറ്റിക്ക് ആസ്തിയുടെ നടത്തിപ്പോ ചുമതലയോ നിര്‍ദേശിക്കാവുന്ന രീതിയില്‍ വ്യക്തിയെ ഏല്‍പ്പിക്കാമെന്ന് ഭേദഗതിയുടെ 16എ (7) വകുപ്പ് പറയുന്നു.

ബില്‍ അവതരിപ്പിച്ച ഘട്ടത്തില്‍ പ്രതിപക്ഷ എം.പിമാര്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയതോടെ സന്നദ്ധ സംഘടനകള്‍ക്ക് എഫ്.സി.ആര്‍.എ സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിച്ചാല്‍ സ്വത്തുക്കള്‍ തിരികെ നല്‍കുന്നതിനുള്ള പ്രക്രിയയ്ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ സംഘടനകളെ ലക്ഷ്യമിട്ടാണ് പുതിയ ബില്ലെന്നാണ് പ്രധാന ആരോപണം. 

ഏറ്റെടുക്കുന്ന ആസ്തികള്‍ കേന്ദ്രസര്‍ക്കാരിന് വില്‍ക്കുകയോ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സര്‍ക്കാരിന്റെ സഞ്ചിത നിധിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ആസ്തിയുടെ യഥാര്‍ഥ ഉടമസ്ഥരേഖയില്ലാതെ പോലും സര്‍ക്കാരിന് ഇത് കൈമാറ്റം ചെയ്യാന്‍ അധികാരമുണ്ടാകും. നിലവിലെ നിയമത്തില്‍ താല്‍ക്കാലികമായി ഏറ്റെടുക്കാനും പ്രവര്‍ത്തിപ്പിക്കാനും മാത്രമാണ് അധികാരമുള്ളത്.

കാലാവധി കഴിയുകയോ പുതുക്കാന്‍ വിസമ്മതിക്കുകയോ ചെയ്താല്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചതായി കണക്കാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 14 ബി എന്ന പുതിയ വകുപ്പും കൂടി ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനും സമയപരിധി നിശ്ചയിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

നിയമഭേദഗതി പാസാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തോലിക്കാ മെത്രാന്‍ സമിതി കത്തയക്കുകയും ചെയ്തു. ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിശദ പരിശോധനയ്ക്കായി വിടണമെന്നും പരാതികള്‍ പരിഗണിച്ച് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കത്തയച്ചത്. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഇടപെടണമെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.

 

The FCRA Amendment Bill will not be taken up for consideration in the Lok Sabha today, sparking speculation over whether the decision was influenced by opposition pressure or concerns about electoral backlash. The development comes amid heightened political tensions, with critics questioning the government’s intent and timing



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ മഴ തുടരുന്നു; പാലങ്ങൾക്കും തുരങ്കങ്ങൾക്കും താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് പൊലിസ് മുന്നറിയിപ്പ്

uae
  •  2 hours ago
No Image

വിജയ് പത്രിക നൽകാനിരിക്കെ തിരുച്ചിറപ്പള്ളിയിൽ സ്റ്റാലിന്റെ അപ്രതീക്ഷിത നീക്കം; സ്ഥാനാർത്ഥിക്കൊപ്പം മോർണിങ്ങ് വാക്ക്

National
  •  2 hours ago
No Image

സുരേഷ് ഗോപിക്ക് തിരിച്ചടി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Kerala
  •  2 hours ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; മോഷണം ആരോപിച്ചുള്ള മർദ്ദനത്തിൽ 6 പേർ കസ്റ്റഡിയിൽ

Kerala
  •  2 hours ago
No Image

സാധാരണക്കാർക്ക് ഇല്ലാത്ത പരിഗണന മുഖ്യമന്ത്രിക്കോ? പാരഡി ഗാനങ്ങൾ നീക്കം ചെയ്തതിൽ പൊലിസിനെതിരെ എൻ. പ്രശാന്ത് ഐഎഎസ്

Kerala
  •  2 hours ago
No Image

പ്രവാസികൾക്ക് ആശ്വാസം; മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

oman
  •  3 hours ago
No Image

അമേരിക്കയെ വിറപ്പിച്ച് ഉത്തരകൊറിയൻ ഹാക്കർമാർ; ആയിരക്കണക്കിന് കമ്പനികൾ ഹാക്കർമാരുടെ പിടിയിൽ

International
  •  3 hours ago
No Image

ബെർലിനിലെ കണ്ണീരും നിലയ്ക്കാത്ത ശാപവും: സിദാൻ നടന്നകന്ന വഴിയിൽ ഇറ്റാലിയൻ ഫുട്ബോൾ തകർന്നു വീഴുമ്പോൾ; In-Depth Story

Football
  •  3 hours ago
No Image

ദുബൈയിലെ സ്വർണ്ണവിലയിൽ കുതിപ്പ്; 2008-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിൽ നിന്ന് വിപണി കരകയറുന്നു

uae
  •  3 hours ago
No Image

എല്‍.പി.ജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിച്ചത് 195.50 രൂപ

National
  •  3 hours ago