എല്‍.പി.ജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വാണിജ്യ സിലിണ്ടറിന് വര്‍ധിച്ചത് 195.50 രൂപ
പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ വാണിജ്യ സിലിണ്ടറുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം, ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല.
വില വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 2,078.50 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ 2092 രൂപയും കോഴിക്കോട്ട് 2214.5 രൂപയുമാണ്. തിരുവനന്തപുരത്ത് 2113 രൂപയാണ് സിലിണ്ടര്‍ വില.
മാര്‍ച്ച് ഒന്നിന് 114 രൂപ 50 പൈസ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് മാര്‍ച്ച് 7 ന് 60 രൂപയും വര്‍ധിച്ചിരുന്നു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇന്ധനവിലയില്‍ 50 ശതമാനം വര്‍ധനവാണ് ഉണ്ടായത്. പ്രീമിയം പെട്രോളിനും വിമാന ഇന്ധനത്തിനുമടക്കം വലിയ രീതിയില്‍ വര്‍ധനവുണ്ടായിരുന്നു.
പ്രീമിയം ഇന്ധനങ്ങള്‍ക്ക് വില കൂടിയെങ്കിലും സാധാരണ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടില്ല. എങ്കിലും ക്രൂഡ് ഓയില്‍ വില ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സാധാരണ പെട്രോള്‍, ഡീസല്‍ വിലയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
LPG cylinder prices have been increased again, with the cost of commercial cylinders going up by ₹195.50. The hike is expected to impact businesses, especially in the hospitality and food sectors that rely heavily on commercial gas usage. The revision reflects ongoing fluctuations in fuel prices and may contribute to rising operational costs and inflationary pressures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."