ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ പതിച്ച് ബംഗ്ലാദേശ് പൗരൻ കൊല്ലപ്പെട്ടു
ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ കൃഷിയിടത്തിൽ പതിച്ച് ബംഗ്ലാദേശി പൗരൻ കൊല്ലപ്പെട്ടു. ഫുജൈറയിലെ അൽ റിഫ മേഖലയിലുള്ള ഒരു ഫാമിലാണ് അപകടമുണ്ടായത്. ആക്രമണത്തിനെതിരെ പ്രതിരോധ സംവിധാനം വിജയകരമായി ഡ്രോൺ തകർത്തെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് ദുരന്തത്തിന് കാരണമായത്.
ഫെബ്രുവരി 28-ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം ഇതോടെ 12 ആയി ഉയർന്നു. മിക്ക മരണങ്ങളും തകർക്കപ്പെട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ പതിച്ചാണ് സംഭവിച്ചിരിക്കുന്നത്.
സംഭവസ്ഥലത്ത് അധികൃതർ ഉടനടി എത്തി രക്ഷാപ്രവർത്തനം നടത്തി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് ഫുജൈറ ഭരണകൂടം അഭ്യർത്ഥിച്ചു.
മേഖലയിൽ സംഘർഷം കടുക്കുന്നു
മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെയാണ് ഫുജൈറയിലെ ഈ അപകടം. നേരത്തേ കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടാവുകയും ഇന്ധന ടാങ്കുകൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ ബഹ്റൈനിലും ആക്രമണം ഉണ്ടായി. ആക്രമണത്തിൽ ബഹ്‌റൈനിലെ ചില കമ്പനി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഡ്രോൺ, മിസൈൽ ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സൈറണുകൾ മുഴങ്ങുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോഴും സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ താമസക്കാർ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
a bangladeshi citizen was killed after drone debris fell on a farm in fujairah. authorities have launched an investigation into the incident as concerns rise over regional security and stray aerial threats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."