വിജയ് പത്രിക നൽകാനിരിക്കെ തിരുച്ചിറപ്പള്ളിയിൽ സ്റ്റാലിന്റെ അപ്രതീക്ഷിത നീക്കം; സ്ഥാനാർത്ഥിക്കൊപ്പം മോർണിങ്ങ് വാക്ക്
ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റിൽ അപ്രതീക്ഷിത സന്ദർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ടിവികെ അധ്യക്ഷൻ വിജയ് മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ ഇവിടെ, ഡിഎംകെ സ്ഥാനാർത്ഥി ഇനിഗോ ഇറുദയരാജിന് കരുത്തുപകരാനാണ് സ്റ്റാലിൻ നേരിട്ടെത്തിയത്.
തിരുച്ചിറപ്പള്ളിയിലെത്തിയ സ്റ്റാലിൻ രാവിലെ സ്ഥാനാർത്ഥിക്കൊപ്പം മോർണിങ്ങ് വാക്കിനിറങ്ങിയത് വോട്ടർമാരെ അമ്പരപ്പിച്ചു. കൂടാതെ, ഗാന്ധിനഗർ മാർക്കറ്റിലെ ചായക്കടയിൽ കയറി ചായ കുടിച്ച സ്റ്റാലിൻ ജനങ്ങളോട് സംവദിക്കുകയും, മണ്ഡലത്തിലെ വികസന കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്തു.
ടിവികെ അധ്യക്ഷൻ വിജയ് നാളെ മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനിരിക്കെയാണ് സ്റ്റാലിന്റെ ഈ നീക്കം. തിരുച്ചിറപ്പള്ളി ഈസ്റ്റിലെ സിറ്റിംഗ് എംഎൽഎയും ക്രിസ്ത്യൻ സംഘടനാ നേതാവുമായ ഇനിഗോ ഇറുദയരാജിനെ ന്യൂനപക്ഷക്ഷേമത്തിനായി എന്നും മുൻപന്തിയിൽ നിൽക്കുന്ന നേതാവെന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. അതേസമയം, ഡിഎംകെ കോട്ടയിൽ വിജയിക്ക് എത്രത്തോളം വെല്ലുവിളി ഉയർത്താൻ കഴിയുമെന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."