HOME
DETAILS

പി.വി. അൻവറിനെതിരെ വ്യക്തിപരമായ അധിക്ഷേപം: എൽഡിഎഫിനെതിരെ പൊലിസിൽ പരാതി നൽകി കോൺഗ്രസ്

  
Web Desk
April 01, 2026 | 3:51 PM

personal insult against pv anvar congress files police complaint against ldf

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് വ്യക്തിപരമായ അധിക്ഷേപം നടത്തുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പൊലിസിൽ പരാതി നൽകി. എൽഡിഎഫിന്റെ വാഹന പ്രചാരണത്തിന് ഉപയോഗിക്കുന്ന ഓഡിയോ ക്ലിപ്പുകളിൽ സ്ഥാനാർഥിയെ തരംതാഴ്ത്തി കെട്ടുന്ന പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബേപ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാറാട് പൊലിസിനെ സമീപിച്ചത്.

അൻവറിനെതിരെ അധിക്ഷേപകരമായ പ്രസംഗം തയ്യാറാക്കിയത് സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. രാഷ്ട്രീയ പാർട്ടിയുടെ കൊടിയോ അടയാളങ്ങളോ ഇല്ലാതെ, വ്യക്തിഹത്യ മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു.

അപകീർത്തികരമായ പ്രസംഗങ്ങൾ പ്രചരിപ്പിച്ച വാഹന ഡ്രൈവർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കുമെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസിന് വേണ്ടി സിപിഎം മനഃപൂർവം ഇത്തരം പ്രസംഗങ്ങൾ ചമയ്ക്കുകയാണെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ ആരോപണം.

ആരോപണങ്ങൾ നിഷേധിച്ച് മുഹമ്മദ് റിയാസ്

അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. താൻ വ്യക്തിപരമായ ശത്രുതയിലല്ല, മറിച്ച് വികസനവും രാഷ്ട്രീയവും മുൻനിർത്തിയാണ് വോട്ട് തേടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

"തെരഞ്ഞെടുപ്പ് എന്നത് പണാധിപത്യമല്ല. വികസനമാണ് ചർച്ചയാകുന്നത്. ആരുടെയും പിതൃത്വം ചോദ്യം ചെയ്യാനോ വ്യക്തിപരമായി ആക്ഷേപിക്കാനോ താൻ മുതിർന്നിട്ടില്ല. റെക്കോർഡ് ഭൂരിപക്ഷത്തിൽ ജനങ്ങൾ എന്നെ വിജയിപ്പിക്കും പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

മൂന്ന് റൗണ്ട് പ്രചാരണം പൂർത്തിയാക്കിയതായും ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയെയോ പാണക്കാട് തങ്ങളെയോ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും രാഷ്ട്രീയം മാത്രമാണ് തന്റെ ആയുധമെന്നും റിയാസ് വ്യക്തമാക്കി.

 

The Beypore Constituency Congress Committee has filed a police complaint against the LDF for allegedly using abusive audio clips during vehicle campaigning to personally insult UDF candidate P.V. Anvar. While Congress claims this violates the election code of conduct, LDF candidate P.A. Mohammed Riyas denied the allegations, stating that his campaign focuses strictly on politics and development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  2 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  2 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago