HOME
DETAILS

കുവൈത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ പദ്ധതി

  
April 01, 2026 | 9:41 PM

kuwait infrastructure development logistic warehouse plans

 


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കുവൈത്ത് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍അഹമ്മദ് അല്‍സബാഹ് അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഈ വിഷയങ്ങള്‍ വിശദമായി പരിഗണിച്ചത്. രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ വിവിധ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ ഉയര്‍ന്നു.

പ്രധാനമായും തന്ത്രപ്രധാനമായ വെയര്‍ഹൗസുകള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി അനുയോജ്യമായ ഭൂമി കണ്ടെത്തി അനുവദിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് യോഗത്തില്‍ മുന്‍ഗണന നല്‍കി. രാജ്യത്തെ വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാക്കാനും ചരക്ക് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ നവീകരിക്കാനും സംഭരണ ശേഷി വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വ്യാപാരവാണിജ്യ മേഖലയില്‍ കൂടുതല്‍ സുതാര്യതയും വേഗതയും കൈവരിക്കാന്‍ ഈ നീക്കങ്ങള്‍ സഹായകമാകുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

ആഗോള തലത്തില്‍ വിതരണ ശൃംഖലകള്‍ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍, ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണെന്നും യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഭക്ഷ്യസുരക്ഷ, ഔഷധ വിതരണ സംവിധാനം, വ്യവസായ ആവശ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടാന്‍ സജ്ജമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിലും പുതിയ പദ്ധതികള്‍ നിര്‍ണായക പങ്ക് വഹിക്കും.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും ദീര്‍ഘകാല വികസനവും ഉറപ്പാക്കുന്നതില്‍ ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് യോഗം വിലയിരുത്തി. സര്‍ക്കാര്‍സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ കുവൈത്തിലെ ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് പുതിയ ഉണര്‍വ് ലഭിക്കുമെന്ന പ്രതീക്ഷയും ഉയരുന്നു.

 

Kuwait discusses key plans to strengthen infrastructure and logistics systems, including land allocation for strategic warehouses to enhance supply chain efficiency and economic stability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍ പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

Kerala
  •  7 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; നാളെ റെഡ് അലര്‍ട്ടില്ല, ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  7 days ago
No Image

കനത്ത കോടമഞ്ഞും ഇരുട്ടും; വാഗമണ്ണിലെ കാട്ടിനുള്ളില്‍ കുടുങ്ങി യുവാക്കള്‍

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തന കേസ്: 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം';  എസ്.ഐ.ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്.ഐ.മാര്‍

Kerala
  •  7 days ago
No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  7 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  7 days ago
No Image

ഇതൊരു തമാശയല്ല! നോർവേ ജേഴ്സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ ക്രൂരത; ഫുട്ബോൾ ലോകത്ത് വൻ വിവാദം

Football
  •  7 days ago
No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  7 days ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  7 days ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  7 days ago