HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സ് നാളെ

  
backup
September 13, 2016 | 6:24 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95-2


തൊടുപുഴ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 15 ന് തൊടുപുഴയില്‍ നടക്കുന്ന സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം വിഖായ ജില്ലാ സമിതി വിളംബര റൂട്ട് മാര്‍ച്ച് നടത്തി.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് ശാഖാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പ്രധാന പ്രവര്‍ത്തകര്‍, ക്ലസ്റ്റര്‍, മേഖല, ജില്ലാ ഭാരവാഹികള്‍, വിവിധ വിംഗുകളുടെ ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍ എന്നിവരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക. ഉച്ചക്ക് 2 മണിക്ക് അല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഇ. എസ് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്ലാ തങ്ങള്‍ അല്‍ ഹൈദ്രോസി അധ്യക്ഷത വഹിക്കും.
ജോയ്‌സ് ജോര്‍ജ് എം.പി, സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. വിവിധ സെഷനുകളിലായി പി.ജെ ജോസഫ് എം.എല്‍.എ, ഹൈദര്‍ ഉസ്താദ് കുന്നം, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, വി.കെ ഹാറൂന്‍ റശീദ് മാസ്റ്റര്‍, അബ്ദുല്‍ റഹീം ചുഴലി, കെ.എന്‍.എസ് മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവന മുന്‍നിര്‍ത്തി അല്‍ അസ്ഹര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ കെ എം മൂസാ ഹാജിയ്ക്ക് സത്താര്‍ പന്തല്ലൂര്‍ ഉപഹാരം സമര്‍പ്പിക്കും. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി, മുഹമ്മദ് വെട്ടിക്കല്‍, മൈതീന്‍ തേക്കുംകൂട്ടം, അഡ്വ സി എം കുഞ്ഞുമുഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. രാവിലെ പത്ത്മണിക്ക് ജില്ലാ ഭാരവാഹികളും ജില്ലാ ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരും പങ്കെടുക്കുന്ന ലീഡേഴ്‌സ് പാര്‍ലമെന്റ് നടക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  7 days ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  7 days ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  7 days ago
No Image

വി.എസ് വിടപറഞ്ഞിട്ട് ഒരു വര്‍ഷം; വലിയ ചുടുകാട്ടില്‍ പുഷ്പാര്‍ച്ചന, വിപുലമായ പരിപാടികളോടെ സിപിഎം

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  7 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  7 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  7 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  7 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  7 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  7 days ago