HOME
DETAILS

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

  
Web Desk
April 03, 2026 | 8:41 AM

raghav-chadha-reacts-removal-rajya-sabha-deputy-leader-aap-row

ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി രാഘവ് ഛദ്ദ എം.പി. എന്തിനാണ് തന്നെ നിശബ്ദനാക്കുന്നതെന്നാണ് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം ചോദിക്കുന്നത്. 

'പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഞാന്‍ പൊതു വിഷയങ്ങള്‍ ഉന്നയിക്കാറുണ്ട്. പൊതു വിഷയങ്ങള്‍ ഉന്നയിക്കുന്നത് ഒരു കുറ്റകൃത്യമാണോ? ഇതുകൊണ്ട് എ.എ.പിക്ക് എന്ത് നഷ്ടമാണ് സംഭവിച്ചത. എന്തപകൊണ്ടാണ് എന്നെ നിശബ്ദനാക്കുന്നത്? '- അദ്ദേഹം ചോദിച്ചു.

രാഘവിനെ പാര്‍ട്ടിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും പകരം പഞ്ചാബില്‍നിന്നുള്ള എം.പി അശോക് മിത്തലിനെ ഡെപ്യൂട്ടി ലീഡറാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടേറിയറ്റിന് ആംആദ്മി പാര്‍ട്ടി കത്തുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഛദ്ദയുടെ പ്രതികരണം.  പാര്‍ലമെന്റില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ രാഘവിന് സമയം അനുവദിക്കേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. ആംആദ്മി പാര്‍ട്ടിയുടെ പഞ്ചാബില്‍നിന്നുള്ള എം.പിയാണ് രാഘവ് ഛദ്ദ.

 

2023 മുതല്‍ ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡറാണ് 37കാരനായ രാഘവ് ഛദ്ദ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ താരപ്രചാരകരുടെ പട്ടികയില്‍നിന്ന് കഴിഞ്ഞദിവസം രാഘവ് ഛദ്ദയെ പാര്‍ട്ടി നീക്കംചെയ്തിരുന്നു. കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വവുമായി അത്രനല്ല ബന്ധത്തിലല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കുറ്റവിമുക്തരാക്കിയ സമയത്തും രാഘവ് പ്രതികരിച്ചിരുന്നില്ല. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ചില പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

പാര്‍ട്ടി ഓഫിസില്‍ അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ സുപ്രധാന പത്രസമ്മേളനങ്ങള്‍, ഭരണകക്ഷിയായ ബി.ജെ.പിക്കെതിരേ ആംആദ്മി പാര്‍ട്ടി ജന്തര്‍ മന്ദറില്‍ നടത്തിയ 'ജനസഭ' എന്നിവയുള്‍പ്പെടെയുള്ള പ്രധാന പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഛദ്ദ വിട്ടുനിന്നിരുന്നു. എല്ലാവര്‍ക്കും അവസരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണിതെന്നാണ് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിശദീകരണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ഛദ്ദ ആംആദ്മി പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ കെജ്രിവാളിനൊപ്പമുണ്ടായിരുന്ന നേതാവാണ്. ഡല്‍ഹിയില്‍ എം.എല്‍.എയായിരുന്ന ഛദ്ദയെ അദ്ദേഹത്തിന്റെ കാലാവധി തീര്‍ന്നതിന് പിന്നാലെ രാജ്യസഭയിലേക്ക് അയക്കുകയായിരുന്നു.

പാര്‍ട്ടിയുടെ നാഷനല്‍ ട്രഷററും രാഷ്ട്രീയകാര്യസമിതി അംഗവുമായിരുന്നു. നിലവില്‍ രാജ്യസഭയില്‍ ആംആദ്മി പാര്‍ട്ടിക്ക് പത്ത് എം.പിമാരാണുള്ളത്. ഇതില്‍ ഏഴുപേര്‍ പഞ്ചാബില്‍ നിന്നും മൂന്നുപേര്‍ ഡല്‍ഹിയില്‍ നിന്നുമാണ്. ഡല്‍ഹി ജല്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ പാര്‍ട്ടിയുടെ പഞ്ചാബ് ഉപചുമതലക്കാരനാണ് ഛദ്ദ.

 

Raghav Chadha has questioned his removal from the post of Deputy Leader in the Rajya Sabha, asking why he is being “silenced.” His remarks come amid an internal row within the Aam Aadmi Party (AAP), sparking discussions about leadership decisions and internal dynamics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിൽ സുവേന്ദു അധികാരിയുടെ പി.എ വെടിയേറ്റു മരിച്ചു; സംസ്ഥാനത്ത് വ്യാപക അക്രമം

National
  •  3 days ago
No Image

അനസ് എടത്തൊടിക ഇനി എം.എസ്.പിയിൽ; കളിമുറ്റത്തെ ‘പ്രതിരോധം’ ഇനി സർക്കാറിലും

Kerala
  •  3 days ago
No Image

എം.എൽ.എമാർക്ക് ‘കിടപ്പാടമില്ല’; സഭ ചേരുമ്പോൾ താമസം ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും

Kerala
  •  3 days ago
No Image

ഊട്ടി നഗരത്തെ വിറപ്പിച്ച് കാട്ടാന; പരിഭ്രാന്തരായി വിനോദ സഞ്ചാരികളും നാട്ടുകാരും; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്

latest
  •  3 days ago
No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  3 days ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  3 days ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  3 days ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  3 days ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മാതൃകയായി ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ലാഭിച്ചത് 79 ലക്ഷം രൂപ; തുക ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും

Kerala
  •  3 days ago

No Image

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 days ago
No Image

സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

Kerala
  •  3 days ago
No Image

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

Kerala
  •  3 days ago
No Image

'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'; കെ.സിക്ക് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്

Kerala
  •  3 days ago