HOME
DETAILS

പാർലമെന്ററി സമിതിയെ അപമാനിച്ചു; ധർമേന്ദ്ര പ്രധാനെതിരെ അവകാശലംഘന നോട്ടീസ് അയച്ച് കോൺ​ഗ്രസ് 

  
May 18, 2026 | 1:25 PM

congress filed notice against central education minister dharmendra pradhan

ന്യൂഡൽഹി: പാർലമെന്ററി സമിതിയെയും പാർലമെന്റ് അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ കോൺഗ്രസ് ചീഫ് വിപ്പ് ജയറാം ര മേശ് അവകാശലംഘന നോട്ടീസ് നൽകി.

രാജ്യസഭ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് നൽകിയ നോട്ടീസിൽ, നീറ്റ്‌ യു.ജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മേയ് 15ന് നടത്തിയ വാർത്താസമ്മേളനത്തിലെ മന്ത്രിയുടെ പരാമർശങ്ങൾ പാർലമെന്റിന്റെ അന്തസ്സിന് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യസഭാ ചട്ടങ്ങളിലെ 187ാം റൂൾ പ്രകാരമാണ് സഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് നോട്ടീസ് നൽകിയത്. 

നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) വീഴ്ചകളെക്കുറിച്ച് പാർലമെന്ററി സമിതി നൽകിയ മുന്നറിയിപ്പുകൾ നടപ്പാക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ വിവാദ മറുപടി. പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ട സമിതികൾ ചില താൽപര്യങ്ങളോടെയാണ് കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും അതിനാൽ സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം.

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന പാർലമെന്ററി സമിതികളെ 'മിനി പാർലമെന്റ്' എന്നാണ് വിശേഷിപ്പിക്കാറുള്ളതെന്ന് ജയറാം രമേശ് നോട്ടീസിൽ ചൂണ്ടിക്കാട്ടി.

സമിതി അംഗങ്ങൾക്ക് ദുരുദ്ദേശ്യം ആരോപിച്ചതിലൂടെ മന്ത്രി പാർലമെന്ററി ജനാധിപത്യത്തെയും ഭരണഘടനയെയും അവഹേളിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ വീഴ്ചകൾ മറച്ചുവെക്കാനാണ് മന്ത്രി പാർലമെന്റിനെ നിസ്സാരവത്കരിക്കുന്നതെന്നും ജയറാം രമേശ് ആരോപിച്ചു.

പാർലമെന്ററി സമിതികളെ അധിക്ഷേപിക്കുന്നത് സഭയെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണെന്നും അതിനാൽ കേന്ദ്ര മന്ത്രിക്കെതിരെ അടിയന്തരമായി അവകാശലംഘന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  9 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  10 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  10 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  10 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  10 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  10 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  10 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  10 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  10 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  10 days ago