HOME
DETAILS

വിരമിക്കൽ പ്രഖ്യാപിച്ച് ബ്രസീലിയൻ സൂപ്പർതാരം; ഞെട്ടലിൽ ഫുട്ബോൾ ലോകം

  
April 05, 2026 | 5:45 AM

Brazilian midfielder Oscar has announced his retirement from football

ബ്രസീലിയൻ മിഡ്ഫീൽഡർ ഓസ്കാർ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ഓസ്കാർ വിരമിക്കൽ പ്രഖ്യാപിച്ചത്. താരം നിലവിൽ സാവോ പോളോ ക്ലബിന് വേണ്ടിയാണ് കളിക്കുന്നത്. 2027 വരെ താരത്തിന് ക്ലബ്ബുമായി കരാർ ഉണ്ടായിരുന്നെങ്കിലും ഓസ്കാർ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. 

ഇംഗ്ലീഷ് ക്ലബ് ചെൽസിക്ക് വേണ്ടിയും ഓസ്കാർ ബൂട്ടുകെട്ടിയിട്ടുണ്ട്. ചെൽസിക്കൊപ്പം രണ്ട് തവണ ലീഗ് കിരീടങ്ങൾ സ്വന്തമാക്കാൻ ഓസ്കാറിന് സാധിച്ചിട്ടുണ്ട്. 2024ലാണ് താരം ചെൽസി വിട്ട് സാവോ പോളോയിലേക്ക് കൂടുമാറിയത്. 

ബ്രസീലിനൊപ്പം 2013ൽ കോൺഫെഡറെഷൻ കിരീടം സ്വന്തമാക്കാനുംഓസ്കാറിന് കഴിഞ്ഞു. 2014 ഫിഫ ലോകകപ്പിലും താരം ബ്രസീലിനായി കളിച്ചിട്ടുണ്ട്. 2014 ലോകകപ്പിൽ സെമി ഫൈനലിൽ ജർമനിയോടേറ്റ വമ്പൻ തോൽ‌വിയിൽ ബ്രസീലിനായി ഏക ഗോൾ നേടിയത് ഓസ്കാർ ആയിരുന്നു. 

സാവോ പോളോക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് താൻ ആഗ്രഹിച്ചുവെന്നും എന്നാൽ നിഭാഗ്യവശാൽ വിരമിക്കൽ സംഭവിച്ചുവെന്നാണ് ഓസ്കാർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു. 

''സാവോ പോളോക്ക് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. ടീമിനൊപ്പം കൂടുതൽ കളിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എനിക്ക് കൂടുതൽ കളിക്കാനുള്ള കഴിവും പ്രായവും ഉണ്ടായിരുന്നുവെന്ന് ഞാൻ കരുതുന്നു. എന്നാൽ നിർഭാഗ്യവശാൽ അത് സംഭവിച്ചു. ഇപ്പോൾ ഞാൻ വിരമിക്കുന്നു സാവോ പോളോയെ പിന്തുണക്കുന്നത് തുടരും. ഒരു ആരാധകനായി എന്റെ ജീവിതം ഞാൻ തുടരും. എന്റെ ഫുട്ബോൾ കരിയർ ഞാൻ സാവോ പോളോയിൽ അവസാനിപ്പിക്കുകയാണ്'' ഓസ്കാർ പറഞ്ഞു. 

Brazilian midfielder Oscar has announced his retirement from football. Oscar announced his retirement due to heart problems. The player currently plays for the Sao Paulo club. The player had a contract with the club until 2027, but the player announced his retirement. Oscar has also played for the English club Chelsea. Oscar has won the league title twice with Chelsea. The player left Chelsea and moved to Sao Paulo in 2024.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  an hour ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  an hour ago
No Image

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

Kerala
  •  an hour ago
No Image

കളിക്കളത്തിലെ രാജാക്കന്മാരില്ലാത്ത ലോകകപ്പ്; 2026 ലോകകപ്പ് കാണികളായി മാറുന്ന ലോകോത്തര താരങ്ങൾ

Football
  •  an hour ago
No Image

മൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്‌സ്‌കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story

Football
  •  2 hours ago
No Image

വാടാനപ്പള്ളിയിലും 'കിറ്റ്' പ്രശ്‌നം; കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ബി.ജെ.പി ശ്രമം തടഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും; സംഘര്‍ഷം

Kerala
  •  2 hours ago
No Image

എതിരാളിക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി; പിന്നാലെ പരാതി; യുവ താരത്തിന്റെ ഫോണ്‍ പിടിച്ചെടുപ്പിച്ച് മാഗ്നസ് കാള്‍സണ്‍

Others
  •  2 hours ago
No Image

അടിമത്തത്തിന്റെ അടയാളങ്ങളിൽ നിന്ന് സുസ്ഥിരതയിലേക്ക്; സ്കൂൾ യൂണിഫോം വിപണിയിൽ വിപ്ലവകരമായ മാറ്റം ആവശ്യപ്പെട്ട് വിദഗ്ധർ

National
  •  2 hours ago
No Image

'ഇത് ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'; എഎപിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നു, പാർട്ടി നേതാക്കൾക്ക് ചുട്ടമറുപടിയുമായി രാഘവ് ഛദ്ദ

National
  •  3 hours ago
No Image

സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

Kerala
  •  3 hours ago