HOME
DETAILS

ബ്രസീലില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നുവീണു, പിന്നാലെ തീപിടിച്ചു; പൈലറ്റടക്കം 4 പേര്‍ കൊല്ലപ്പെട്ടു

  
April 05, 2026 | 6:12 AM

plane-crashes-restaurant-brazil-fire-pilot-among-four-dead

ബ്രസീലിയ: തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ ചെറു വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്ന് വീണ് നാല് പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം രാവിലെ 10.30നുശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ പൈലറ്റും വിമാനത്തിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. 

കാപ്പാവോ ഡാ കനോവ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയ്ക്ക് സമീപമുള്ള വൈദ്യുത തൂണിലിടിച്ച് വിമാനം ജനവാസ മേഖലയിലെ റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. പിന്നാലെ വന്‍ തീപിടിത്തമുണ്ടായി. 

അപകടസമയത്ത് അടഞ്ഞുകിടന്നിരുന്നതിനാല്‍ റസ്റ്ററന്റില്‍ ആളുണ്ടായിരുന്നില്ല. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തിനു പിന്നാലെ സമീപപ്രദേശത്തുള്ളവരെ സിവില്‍ ഡിഫന്‍സ് സംഘം ഒഴിപ്പിച്ചു. അപകടത്തില്‍  സമീപത്തെ ഒരു കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

വിമാനം താഴേക്ക് വീഴുന്നതിനിടെ രണ്ട് പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 24 മണിക്കൂര്‍ മുന്‍പ് മധ്യ മെക്‌സിക്കോയിലെ പ്യൂബ്ല നഗരത്തിനു സമീപം സമാനമായ മറ്റൊരു വിമാനാപകടത്തില്‍ നാല് പേര്‍ മരിച്ചിരുന്നു.

 

In a tragic incident in Brazil, a plane crashed onto a restaurant and caught fire, killing four people including the pilot. The crash caused significant damage and panic in the area. Emergency services responded quickly to control the fire and rescue any possible survivors.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസില്‍ എയര്‍ഷോയ്ക്കിടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

International
  •  8 days ago
No Image

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

Kerala
  •  8 days ago
No Image

'വി.ഡി. സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഭരണകാലത്തിന് എല്ലാ ആശംസകളും'; പുതിയ കേരള സർക്കാരിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala
  •  8 days ago
No Image

മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും നോര്‍ത്ത് ബ്ലോക്കില്‍ മൂന്നാം നിലയില്‍, ചെന്നിത്തല പഴയ ഓഫിസില്‍: മന്ത്രിമാരുടെ ഓഫിസുകള്‍ നിശ്ചയിച്ചു

Kerala
  •  8 days ago
No Image

സി.പി ജോണും ഷിബു ബേബി ജോണും സഗൗരവം; മുഖ്യമന്ത്രിയും 18 മന്ത്രിമാരും ദൈവനാമത്തിലും സത്യപ്രതിജ്ഞ

Kerala
  •  8 days ago
No Image

സതീശന്മാര്‍  ഇവിടെ കമോണ്‍... സത്യപ്രതിജ്ഞാ ദിനത്തില്‍ 'സതീശന്‍' എന്ന് പേരുള്ളവര്‍ക്ക് സൗജന്യ പടക്കം

Kerala
  •  8 days ago
No Image

വൈത്തിരിയിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Kerala
  •  8 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍; സത്യപ്രതിജ്ഞ ചടങ്ങുകള്‍ പൂര്‍ത്തിയായി

Kerala
  •  8 days ago
No Image

ജീവിതത്തില്‍ 'കൈ'ത്താങ്ങായ വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകുന്നത് കാണണം; ചികിത്സാപിഴവ് മൂലം കൈ നഷ്ടപ്പെട്ട വിനോദിനി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

Kerala
  •  8 days ago
No Image

"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ

Kerala
  •  8 days ago