വോട്ടിനായി ബി.ജെ.പി കിറ്റുകള്‍ നല്‍കിയെന്ന പരാതി; പൊലിസ് കേസെടുത്തു, കിറ്റുകള്‍ ഇലക്ഷന്‍ സ്‌ക്വാഡ് പിടിച്ചെടുത്തു
തൃശൂര്‍: വോട്ടിനായി ബി.ജെ.പി ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി നല്‍കിയെന്ന പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലിസ് കേസെടുത്തു. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍ എന്നയാളുടേ പേരിലാണ് കേസ്.
ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റിലാണ് കിറ്റുകള്‍ തയാറാക്കിവച്ചത്. വിവരമറിഞ്ഞെത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കിറ്റ് വിതരണം തടഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റ് താത്കാലികമായി അടച്ച് സീല്‍വച്ചു. കിറ്റുകള്‍ പിടിച്ചെടുത്തു.
900 രൂപയുടെ 18 ഇനങ്ങളടങ്ങിയ 26 കിറ്റുകളാണ് തയാറാക്കിയിരുന്നത്. ഒളരി ശിവരാമപുരം ഉന്നതിയിലെ വീട്ടുകാരാണ് കിറ്റ് കൈപറ്റാനെത്തിയത്. വിവരമറിഞ്ഞെത്തിയ എല്‍.ഡി.എഫ് നേതാക്കളായ വി.എസ് സുനില്‍കുമാര്‍, അനൂപ് ഡേവീസ് കാട, കെ.എസ് സെന്തില്‍കുമാര്‍ എന്നിവരെത്തിയാണ് കിറ്റ് വിതരണം തടഞ്ഞത്.
A complaint has been filed alleging that BJP workers distributed kits to influence voters. Following the allegation, police have registered a case and the election squad seized the kits. Authorities are investigating the incident to determine whether it constitutes a violation of election rules and the Model Code of Conduct.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."