HOME
DETAILS

വാടാനപ്പള്ളിയിലും 'കിറ്റ്' പ്രശ്‌നം; കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ബി.ജെ.പി ശ്രമം തടഞ്ഞ് എല്‍.ഡി.എഫും യു.ഡി.എഫും; സംഘര്‍ഷം

  
April 05, 2026 | 10:11 AM

vadanappally-kit-row-bjp-attempt-blocked-ldf-udf-clash

തൃശൂര്‍: മണലൂര്‍ മണ്ഡലത്തിലെ വാടനപ്പള്ളിയില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ കിറ്റ് വിതരണം യു.ഡി.എഫും എല്‍.ഡി.എഫും തടഞ്ഞതിന് പിന്നാലെ സംഘര്‍ഷം. വാടാനപ്പള്ളിയിലെ ചാംപ്യന്‍സ് സൂപ്പര്‍മാര്‍ക്കറ്റിലാണ് കിറ്റുകള്‍ സൂക്ഷിച്ചിരിക്കുന്നത്. കിറ്റുകള്‍ കൊണ്ടുപോകുന്നത് ടി.എന്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. ഗോഡൗണിന്റെ ഗേറ്റഅ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്ത് തയറി. ഗോഡൗണിനോട് ചേര്‍ന്നുള്ള വീട്ടിലെത്തിയ ബി.ജെ.പി പ്രവര്‍ത്തവരെയും തടഞ്ഞു. 

ബി.ജെ.പി- എല്‍.ഡി.എഫ്- യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറെ നേരെ മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് നിലയുറപ്പിച്ചു. 

കിറ്റുകള്‍ ഉള്ളതായി ആരോപണമുയര്‍ന്ന ഗോഡൗണിന്റെ മുകളിലെ മുറിയില്‍ നിന്ന് ബി.ജെ.പി നേതാവും നടനുമായ ദേവന്‍ പുറത്തേക്ക് വന്നു. ദേവനെ അറസ്റ്റ് ചെയ്യണമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും ആവശ്യപ്പെട്ടു. ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡും പൊലിസും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് കണ്ടെത്തിയ കിറ്റുകള്‍ പൊലിസ് പിടിച്ചെടുത്ത് നീക്കി. 

അതേസമയം, കിറ്റ് വിതരണം ചെയ്തുവെന്ന പരാതിയില്‍ ചാംപ്യന്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബി.ജെ.പി പ്രവര്‍ത്തകനും കസ്റ്റഡിയിലാണ്. വാടാനപ്പള്ളി സ്വദേശി സുധീഷാണ് കസ്റ്റഡിയിലുള്ളത്. 

കഴിഞ്ഞദിവസം ഒളരിയില്‍ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലിസ് കേസെടുത്തിരുന്നു. കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍ എന്നയാളുടേ പേരിലാണ് കേസ്. 

ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റിലാണ് കിറ്റുകള്‍ തയാറാക്കിവച്ചത്. വിവരമറിഞ്ഞെത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കിറ്റ് വിതരണം തടഞ്ഞിരുന്നു. പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒളരിയിലെ കാര്‍ത്തിക സൂപ്പര്‍മാര്‍ക്കറ്റ് താത്കാലികമായി അടച്ച് സീല്‍വച്ചു. കിറ്റുകള്‍ പിടിച്ചെടുത്തു.

900 രൂപയുടെ 18 ഇനങ്ങളടങ്ങിയ 26 കിറ്റുകളാണ് തയാറാക്കിയിരുന്നത്. ഒളരി ശിവരാമപുരം ഉന്നതിയിലെ വീട്ടുകാരാണ് കിറ്റ് കൈപറ്റാനെത്തിയത്. വിവരമറിഞ്ഞെത്തിയ എല്‍.ഡി.എഫ് നേതാക്കളായ വി.എസ് സുനില്‍കുമാര്‍, അനൂപ് ഡേവീസ് കാട, കെ.എസ് സെന്തില്‍കുമാര്‍ എന്നിവരെത്തിയാണ് കിറ്റ് വിതരണം തടഞ്ഞത്.

 

Tensions flared in Vadanappally following a controversy over alleged attempts by BJP workers to distribute kits. Activists from both LDF and UDF reportedly intervened and blocked the move, leading to a clash between the groups. The incident has intensified political rivalry in the area amid the ongoing election campaign, with authorities expected to look into the matter.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  4 hours ago
No Image

വാടാനപ്പള്ളിയിൽ പിടിച്ചെടുത്തത് നാലായിരത്തോളം കിറ്റുകൾ; സംഘർഷം തുടരുന്നു, ടി.എൻ. പ്രതാപൻ അറസ്റ്റിൽ

Kerala
  •  4 hours ago
No Image

യു.ഡി.എഫ് നൂറിലധികം സീറ്റുകള്‍ നേടും, എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കും: വി.ഡി സതീശന്‍

Kerala
  •  4 hours ago
No Image

കളിക്കളത്തിലെ രാജാക്കന്മാരില്ലാത്ത ലോകകപ്പ്; 2026 ലോകകപ്പ് കാണികളായി മാറുന്ന ലോകോത്തര താരങ്ങൾ

Football
  •  4 hours ago
No Image

മൈതാനത്ത് വിതുമ്പി ഇതിഹാസം; ലെവൻഡോവ്‌സ്‌കിയുടെ വിശ്വവേദിയിലെ പോരാട്ടം കണ്ണീരോടെ അവസാനിക്കുന്നു; In-Depth Story

Football
  •  5 hours ago
No Image

എതിരാളിക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി; പിന്നാലെ പരാതി; യുവ താരത്തിന്റെ ഫോണ്‍ പിടിച്ചെടുപ്പിച്ച് മാഗ്നസ് കാള്‍സണ്‍

Others
  •  5 hours ago
No Image

അടിമത്തത്തിന്റെ അടയാളങ്ങളിൽ നിന്ന് സുസ്ഥിരതയിലേക്ക്; സ്കൂൾ യൂണിഫോം വിപണിയിൽ വിപ്ലവകരമായ മാറ്റം ആവശ്യപ്പെട്ട് വിദഗ്ധർ

National
  •  5 hours ago
No Image

'ഇത് ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'; എഎപിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നു, പാർട്ടി നേതാക്കൾക്ക് ചുട്ടമറുപടിയുമായി രാഘവ് ഛദ്ദ

National
  •  6 hours ago
No Image

സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

Kerala
  •  6 hours ago
No Image

കൊച്ചിയിൽ യുവാവിന് നേരെ ക്രൂരമായ 'ഹണി ട്രാപ്പ്' മോഡൽ മർദനവും കവർച്ചയും; വാരിയെല്ല് തകർത്തു, അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു

crime
  •  7 hours ago