HOME
DETAILS

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

  
April 06, 2026 | 5:10 AM

Perambra announcement controversy TP Ramakrishnan responded to the Election Commission saying As soon as the mistake was noticed it was immediately stopped

കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി രാമകൃഷ്ണന്‍. തെറ്റ് കണ്ടപ്പോള്‍ ഉടന്‍ തന്നെ അനൗണ്‍സ്‌മെന്റ് നിര്‍ത്തിവെപ്പിച്ചെന്നും മുന്നണിയുടേയോ സ്ഥാനാര്‍ഥിയുടേയോ അറിവോടെയല്ല അനൗണ്‍സ്‌മെന്റെന്നുമാണ് മറുപടി നല്‍കിയത്.

എന്നാല്‍ റെക്കോര്‍ഡ് ചെയ്ത അനൗണ്‍സ്‌മെന്റ് കൃത്യമായ ആസൂത്രണത്തോടെ ഉള്ളതാണെന്നാണ് യുഡിഎഫിന്റെ ആരോപണം. അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കം നല്‍കി മൈക്ക് പെര്‍മിഷന്‍ എടുത്തതിന്റെ തെളിവുകളും യുഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്. 

അതേസമയം, മതം പറഞ്ഞ് വോട്ടുതേടിയെന്ന എല്‍ഡിഎഫ് പരാതിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ ഇന്ന് വിശദീകരണം നല്‍കും. സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന 3 വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാത്തിമ തെഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് ഇറാൻ്റെ ശക്തമായ മറുപടി: 'ഭീഷണി വേണ്ട, സ്വയം പ്രതിരോധിക്കാൻ ഞങ്ങൾക്കറിയാം'

International
  •  an hour ago
No Image

കൊടും ചൂടാണ്; പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധവേണം

Kerala
  •  an hour ago
No Image

ഫോർട്ട് പൊലിസിന്റെ കള്ളക്കഥ പൊളിഞ്ഞു; 'കസ്റ്റഡി മർദ്ദനത്തിന്' ഇരയായവർ നിരപരാധികൾ, മോഷണ ബൈക്ക് ആലപ്പുഴയിൽ

crime
  •  2 hours ago
No Image

തകര്‍ത്ത ഡ്രോണ്‍ അവശിഷ്ടം പതിച്ച് അബൂദബിയില്‍ ഒരാള്‍ക്ക് പരുക്ക്

uae
  •  2 hours ago
No Image

പേർഷ്യൻ സിംഹങ്ങൾ: ഇറാനിയൻ സാമ്രാജ്യങ്ങളുടെ ഗർജിക്കുന്ന അടയാളം; പുരാതന നാഗരികത മുതൽ വംശനാശം വരെ

International
  •  2 hours ago
No Image

ഹൈഫയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ബഹുനില കെട്ടിടം തകര്‍ന്നു, വന്‍ നാശനഷ്ടം

International
  •  2 hours ago
No Image

സൗരയൂഥത്തിന് അപ്പുറം ജീവന്റെ തുടിപ്പ് തേടി ശാസ്ത്രലോകം; ഭൂമിക്ക് സമാനമായ 45 ഗ്രഹങ്ങളെ കണ്ടെത്തി

International
  •  3 hours ago
No Image

സ്ഥാനാർഥികൾക്ക് പ്രായമേറുന്നു; കാരണവർ പിണറായി വിജയൻ

Kerala
  •  3 hours ago
No Image

വോട്ടര്‍പട്ടികയില്‍ അപാകത; ഒരേ വീട്ടിലെ അംഗങ്ങള്‍ക്ക് പലയിടത്ത് വോട്ട്, കുഴങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

Kerala
  •  3 hours ago
No Image

ഡി.എം.കെയുടെ പ്രകടനപത്രികയാണ് സൂപ്പര്‍താരമെന്ന് സ്റ്റാലിന്‍

National
  •  3 hours ago