HOME
DETAILS

കേരളം രാജ്യത്തിന് മാതൃക; പൊലിസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനത്തിന് സുപ്രീം കോടതിയുടെ കൈയടി

  
April 06, 2026 | 11:09 AM

supreme court praises cctv system in kerala police stations

ന്യൂഡൽഹി: കേരളത്തിലെ പൊലിസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനത്തെ വാനോളം പുകഴ്ത്തി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെയാണ് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് കോടതി നിരീക്ഷിച്ചത്.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേരളത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളെ അഭിനന്ദിച്ചത്. ജാർഖണ്ഡ് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും സിസിടിവി സ്ഥാപിക്കുന്നതിൽ ഏറെ പിന്നിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും നിലവിൽ ക്യാമറകളുണ്ടെന്നും, ഉന്നത ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ വഴി സ്റ്റേഷനുകളിലെ തത്സമയ ദൃശ്യങ്ങൾ കാണാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. കേരളം നടപ്പിലാക്കിയ ഈ സംവിധാനത്തെക്കുറിച്ച് പഠിക്കാനും കേരളവുമായി ചർച്ച നടത്താനും കോടതി നിർദ്ദേശിച്ചു.

2020-ൽ രാജസ്ഥാനിൽ എട്ട് മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ സുപ്രധാന നിരീക്ഷണം. പൊലിസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ ക്യാമറകൾ വേണമെന്ന കർശന നിർദ്ദേശം അന്ന് കോടതി പുറപ്പെടുവിച്ചിരുന്നു.

നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലെ കാലതാമസത്തിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, കേസിൽ നേരിട്ട് ഹാജരാകാൻ കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

The Supreme Court has lauded the CCTV surveillance system in Kerala’s police stations, calling it a model for other states. The observation came while hearing a petition related to the implementation of its directive to install CCTV cameras in police stations across the country.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  a month ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  a month ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  a month ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  a month ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  a month ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  a month ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  a month ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  a month ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  a month ago