HOME
DETAILS

അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നത്

  
backup
September 13 2016 | 19:09 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%af%e0%b5%86-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0

'അമ്മയെ തല്ലിയാലും രണ്ടുപക്ഷം' എന്നാണല്ലോ പ്രമാണം. സ്വാഭാവികമായും സുപ്രധാനവിഷയങ്ങളില്‍ അനേകം അഭിപ്രായങ്ങളുണ്ടാകും. അതിലൊന്നുമാത്രം ശരി, മറ്റെല്ലാം തെറ്റ് എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കാനൊന്നും ആര്‍ക്കും അവകാശമില്ല. അതിന്, അവകാശമോ അധികാരമോ ഉള്ളത്, ജനാധിപത്യസംവിധാനമനുസരിച്ചു ജനങ്ങള്‍ക്കുമാത്രമാണ്.
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച്, ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ് ബുക് പോസ്റ്റ് ഓര്‍മിച്ചുകൊണ്ടാണ് ഇത്രയും എഴുതിയത്. ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും മാസത്തില്‍ മുഴുവന്‍ ദിവസവും നടതുറക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്കം.
അയ്യപ്പന്‍ ബ്രഹ്മചാരിയായതുകൊണ്ടു സ്ത്രീവിരോധിയാണെന്ന് അര്‍ഥമില്ലെന്നും ആര്‍ത്തവം പ്രകൃതിനിയമമായതുകൊണ്ട് അതിന്റെ പേരില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തേണ്ടതില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.(സുപ്രഭാതം. 4.9.2016) സുരേന്ദ്രന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പ്രമുഖയായ വനിതാനേതാവ് എതിരഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ്. 'ശബരിമലയുടെ കാര്യത്തില്‍ തന്റെ പാര്‍ട്ടിയിലെയെന്നല്ല ഒരു പാര്‍ട്ടിയിലെയും രാഷ്ട്രീയനേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെ'ന്നാണ് അവരുടെ കല്‍പ്പന!
അടിയന്തിരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രിപോലും ഇത്ര രൂക്ഷമായ ഏകാധിപത്യസ്വരത്തില്‍ സംസാരിച്ചിട്ടുണ്ടാവില്ല! തന്റെ പാര്‍ട്ടിക്കാരെ ചൊല്‍പ്പടിക്കുനിര്‍ത്താന്‍ വനിതാനേതാവിന് അവകാശമുണ്ട്. ഇതരപാര്‍ട്ടികളിലെ ആരും മിണ്ടിപ്പോകരുതെന്ന് ആജ്ഞാപിക്കാന്‍ അവര്‍ക്കെന്താണവകാശം. ഹിറ്റ്‌ലറുടെ ഏകാധിപത്യസ്വരത്തിന്റെ രൂക്ഷത മണക്കുന്നില്ലേ, അവരുടെ അഭിപ്രായത്തില്‍.
ശബരിമലയിലെ കാര്യം സൂചിപ്പിക്കുമ്പോള്‍ ചില ചരിത്രസത്യങ്ങള്‍ സ്മരണയിലെത്തുന്നു. വിഖ്യാതനായ സോക്രട്ടീസിനെ വിഷംകുടിപ്പിച്ചു കൊന്നു. എന്തായിരുന്നു കാരണം 'രാജഭരണമല്ല , ജനാധിപത്യഭരണമാണ് ഉദാത്തമെന്നും രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കേണ്ടതു യുവാക്കളാണെന്നു'മുള്ള 'രാജ്യദ്രോഹ' ചിന്ത പ്രചരിപ്പിച്ചുവെന്നതായിരുന്നു 'കുറ്റം'. ബ്രൂണോയെ ജീവനോടെ തീയിലെറിഞ്ഞു കൊന്നു. ഗലീലിയോയെ ജയിലിലടച്ചു. നൂറ്റാണ്ടുകള്‍ക്കുശേഷം ബ്രൂണോയും ഗലീലിയോയും കുറ്റവിമുക്തരാക്കപ്പെട്ടു. ശാസ്ത്രീയചിന്താ രഥ്യയിലൂടെയാണു യുവതമുന്നേറുന്നുതെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാണ് ഇങ്ങനെ ചെയ്തത്. ബാഹ്യലോകക്കാഴ്ച്ചകളും ചിന്തകളും നിഷേധിക്കപ്പെട്ടിരുന്ന മറ്റു സംഘടിതമതങ്ങളില്‍പ്പോലും അടുത്തകാലത്തായി മാറ്റത്തിന്റെ കാറ്റുവീശുകയാണ്.
രാജസ്ഥാനിലെ നഗൗറില്‍ ആര്‍. എസ്. എസ്സ്. ജനറല്‍ സെക്രട്ടറി പറഞ്ഞകാര്യം ഇവിടെ ഓര്‍മവരുന്നു. 'സ്ത്രീകള്‍ക്ക് ചില ക്ഷേത്രങ്ങളില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനീതിയാണ്. അങ്ങനെ ചെയ്യുന്ന ക്ഷേത്രങ്ങളുടെ മാനേജുമെന്റുകള്‍ അവരുടെ മനോഭാവം മാറ്റണം.'' ഇവിടെ കലിയെടുത്തു തുള്ളിയ വനിതാനേതാവ് ആ വാക്കുകള്‍ കേട്ടിരുന്നോ ആവോ. കാര്‍ഷികവൃത്തി മുഖ്യതൊഴിലായി സ്വീകരിച്ച കാലത്ത്, പുരുഷന്‍ കന്നും കലപ്പയുമായി വയലിലിറങ്ങി ഉഴുതു തുടങ്ങുമ്പോഴേയ്ക്കു, കുടത്തില്‍ കഞ്ഞിയുമായി സ്ത്രീ പുറകെയെത്തും. പിന്നെ അവള്‍ക്കും വയലില്‍ പണിയായി. പരിക്ഷീണരായ, ഇവര്‍, അപരാഹ്നത്തോടെയാണു കുടിലില്‍ തിരിച്ചെത്തുന്നത്. അവിടെയെത്തിയാല്‍, പുരുഷന്‍ കന്നുകാലികളെ കുളിപ്പിക്കും, വൈക്കോലും വെള്ളവും നല്‍കും. അതിനുശേഷമാണ് ആഹാരം കഴിക്കുക. അപ്പോഴേക്കും, സ്ത്രീകള്‍ ആഹാരം പാകം ചെയ്തു കഴിഞ്ഞിരിക്കും.....
കാര്‍ഷികവ്യവസ്ഥ വിട ചോദിക്കുന്ന ഇക്കാലത്ത്, പുരുഷന്‍ന്മാരോടൊപ്പം സ്ത്രീകളും ഇതരതൊഴിലുകളില്‍ ഏര്‍പ്പെടുന്നു. സര്‍ക്കാര്‍- അര്‍ധസര്‍ക്കാരുദ്യോഗങ്ങള്‍, വ്യവസായശാലകളിലെ പണികള്‍, ഷോപ്പിങ് മാളുകളിലെ വിശ്രമ രഹിതജോലികള്‍, കാര്‍ഷികേതരമേഖലകളിലെ ജോലി, പ്ലാന്റേഷന്‍ പണികള്‍ തുടങ്ങിയ ധാരാളം ജോലികള്‍ സ്ത്രീകള്‍  നിര്‍വഹിച്ചുവരുന്നു. അടുത്തകാലത്താരംഭിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും ആശാവഹമാം വിധം വിജയിപ്പിക്കുന്നതു സ്ത്രീകളാണ്.
ഇങ്ങനെ ജീവിതത്തിന്റെ സകല മേഖലകളിലും പുരുഷനൊപ്പം കര്‍മവൈദഗ്ധ്യം ചൊരിയുന്ന സ്ത്രീകളെ അകറ്റി നിര്‍ത്തുന്നത് അഭികാമ്യമല്ല. അന്ധവിശ്വാസങ്ങളുടെ ഗിരിശൃംഗങ്ങളില്‍നിന്ന് അല്‍പ്പാല്‍പ്പമെങ്കിലും മഞ്ഞുരുകുന്നതു നല്ലതാണ്. കാലത്തിന്റെ കടുത്തസമ്മര്‍ദ്ദഫലമായിട്ടാണിതെന്ന് വിസ്മരിച്ചു കൂടാ. കെ. സുരേന്ദ്രന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റും ഈ വിധത്തിലാണ് നോക്കിക്കാണേണ്ടത്.
അതിനു ശ്രമിക്കാതെ, കാളയെന്നു കേള്‍ക്കുമ്പോഴേക്കും കയറെടുക്കാനാണു വനിതാ നേതാവിന്റെ ശ്രമം. അതും സഹിക്കാം. തന്റെ പാര്‍ട്ടിയിലോ മറ്റു പാര്‍ട്ടിയിലോ ഉള്‍പ്പെട്ടവര്‍ മിണ്ടിപ്പോകരുതെന്ന അവരുടെ സുഗ്രീവാജ്ഞ അടിയന്തിരാവസ്ഥയുടെ കറുത്ത ദിനങ്ങളെ അനുസ്മരിപ്പിക്കുകയാണ്. ആ ഓര്‍മ്മപോലും അസഹനീയംതന്നെ.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു

International
  •  2 days ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-11-03-2025

PSC/UPSC
  •  2 days ago
No Image

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

Kerala
  •  2 days ago
No Image

മണിപ്പൂരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്ന് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു, 13 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

അമിത വേഗത അപകട സാധ്യത വർധിപ്പിക്കുന്നു; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  2 days ago
No Image

'ടീം കേരള'ക്ക് ഗവർണറിന്റെ പിന്തുണ; കേരളത്തിന്റെ ആവശ്യങ്ങൾക്കായി ഒറ്റക്കെട്ടായി മുന്നോട്ട്

Kerala
  •  2 days ago
No Image

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

Kerala
  •  2 days ago
No Image

യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് വിഷയത്തിൽ വിവാദം; ആശവർക്കർമാരെ പിന്തുണച്ച് സുരേഷ് ഗോപി സമരപ്പന്തലിൽ

Kerala
  •  2 days ago
No Image

ഫാദേഴ്‌സ് എൻഡോവ്മെന്റ് ക്യാമ്പെയ്‌നിന് പിന്തുണ നൽകാൻ അബൂദബിയിലും ദുബൈയിലും ഫാൻസി മൊബൈൽ, വാഹന നമ്പറുകളുടെ ലേലം

uae
  •  2 days ago