HOME
DETAILS

തർക്കമുണ്ടായപ്പോൾ സഹായിച്ചില്ല; സുഹൃത്തിനെ കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിൽ

  
April 10, 2026 | 10:23 AM

youth arrested in thiruvananthapuram for stabbing friend over trivial dispute

തിരുവനന്തപുരം: തിരുവനന്തപുരത്ത് സുഹൃത്തിനെ മാരകമായി കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ യുവാവിനെ നേമം പൊലിസ് അറസ്റ്റ് ചെയ്തു. നേമം ചുമട്ടുതാങ്ങിവിള സ്വദേശി രഞ്ജിത്ത് (29) ആണ് പിടിയിലായത്. തർക്കത്തിനിടെ തന്റെ പക്ഷം ചേർന്ന് സംസാരിക്കാതിരുന്നതാണ് അക്രമത്തിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കി.

ആക്രമണത്തിന് പ്രകോപനം പഴയ തർക്കം

ഏതാനും ദിവസങ്ങൾക്ക് മുൻപ് രഞ്ജിത്ത് റോഡിൽ വെച്ച് മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് രഞ്ജിത്തിനെ പിന്തുണച്ച് സംസാരിക്കുകയോ സഹായിക്കാൻ തയ്യാറാവുകയോ  ചെയ്തില്ല. ഇതിലുള്ള കടുത്ത പകയാണ് മർദ്ദനത്തിലേക്കും കത്തിക്കുത്തിലും കലാശിച്ചത്.

സംഭവം ഇങ്ങനെ:

ചൊവ്വാഴ്ച രാത്രി 10.30-ഓടെ ഇരുവരും ഒരുമിച്ച് പിക്കപ്പ് വാനിൽ യാത്ര ചെയ്യുമ്പോൾ പഴയ സംഭവം പറഞ്ഞ് രഞ്ജിത്ത് സുഹൃത്തിനെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.തുടർന്ന് പ്രതി തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സുഹൃത്തിന്റെ ചെവിക്ക് മുകളിലായി കുത്തി പരിക്കേൽപ്പിച്ചു.

സംഭവത്തിന് പിന്നാലെ പരിക്കേറ്റ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേമം പൊലിസ് സ്ഥലത്തെത്തി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമനം വൈകുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് തിന്ന് എല്‍.പി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

Kerala
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ അപേക്ഷ കോടതി തള്ളി

Kerala
  •  4 days ago
No Image

തമിഴ്‌നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പാര്‍ട്ടികള്‍; ടി.വി.കെ സഖ്യ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കും

latest
  •  4 days ago
No Image

ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  4 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  4 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  4 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  4 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  4 days ago