HOME
DETAILS

സ്വന്തം മക്കള്‍ക്ക് പിഎസ്‌സിയില്‍ വഴിവിട്ട നിയമനം; കര്‍ണാടക പിഎസ്‌സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

  
July 14, 2026 | 2:48 AM

KPSC Chairman Suspended by Governor Over Backdoor Appointments of Daughters

 


ബെംഗളൂരു: സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) റാങ്ക് ലിസ്റ്റില്‍ സ്വന്തം മക്കളെ അവിഹിതമായി ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടക പിഎസ്‌സി ചെയര്‍മാന്‍ ശിവശങ്കരപ്പ എസ്. സഹുകറിനെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ക്കായി കേസ് സുപ്രിം കോടതിയുടെ പരിഗണനയ്ക്ക് വിടാന്‍ രാഷ്ട്രപതിയോട് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ പട്ടികയിലാണ് ചെയര്‍മാന്‍ തന്റെ മക്കളായ സുമ, അനുരാധ എന്നിവരെ തിരുകിക്കയറ്റിയത്. ഇതില്‍ സുമയെ സംവരണ വിഭാഗത്തിലും അനുരാധയെ ജനറല്‍ കോട്ടയിലുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, സംവരണ ആനുകൂല്യം നേടിയെടുക്കാനായി സുമ 40,000 രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള വ്യാജ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചതെന്ന് പിഎസ്‌സി അസിസ്റ്റന്റ് സെക്രട്ടറി കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെക്രട്ടറിയുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിഎസ്‌സി നിയമനങ്ങളിലെ ഈ ക്രമക്കേടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. തുടര്‍ന്നുണ്ടായ കര്‍ശനമായ അന്വേഷണത്തിലാണ് ചെയര്‍മാന്റെ തട്ടിപ്പുകള്‍ വെളിച്ചത്തായത്. വിവാദങ്ങളെ തുടര്‍ന്ന് കമ്മീഷന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇദ്ദേഹത്തെ നേരത്തെ വിലക്കിയിരുന്നു. അതിനിടെ, ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് കമ്മീഷന്‍ പാസാക്കിയ പ്രമേയം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.

 

 

The Governor of Karnataka suspended the State PSC Chairman, Shivashankarappa S. Sahukar, for illegally putting his daughters on the Industrial Extension Officer rank list using a fake income certificate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  26 minutes ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  an hour ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  an hour ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  an hour ago
No Image

തെലങ്കാനയിൽ ആറുപേരെ കൊലപെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലിസ്

National
  •  an hour ago
No Image

രാവിന്റെ മൊഞ്ചില്‍ ദുബൈ; ലോകത്തെ ഏറ്റവും മനോഹരമായ രാത്രിനഗരമായി ഒന്നാം സ്ഥാനം

uae
  •  2 hours ago
No Image

യു.എ.ഇയിൽ ചൂട് 48 ഡിഗ്രിവരെ ഉയരും; കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

uae
  •  2 hours ago
No Image

അടുക്കള ബജറ്റ് താളംതെറ്റിച്ച് വിലക്കയറ്റം: കോഴി ഇറച്ചി വില 300ലേക്ക്, മീനിനും ബീഫിനും പൊള്ളുന്ന വില

Kerala
  •  2 hours ago
No Image

'പ്രിയദര്‍ശിനി' പദ്ധതി സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: ഒരു മാസത്തിനിടെ 65 കോടി നഷ്ടം, 500 ബസുകള്‍ സര്‍വീസ് നിര്‍ത്തി

Kerala
  •  3 hours ago
No Image

ജോലി തേടി രണ്ട് മാസം മുമ്പ് യു.എ.ഇയിലെത്തിയ തൃശൂർ സ്വദേശി അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

uae
  •  3 hours ago