HOME
DETAILS

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

  
April 10, 2026 | 12:52 PM

saudi dreams dashed bruno fernandes commits to manchester united future

മാഞ്ചസ്റ്റർ:സൂപ്പർ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബ് വിടുമെന്ന എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്. താനും കുടുംബവും മാഞ്ചസ്റ്ററിൽ പൂർണ്ണ സംതൃപ്തരാണെന്നും ഇവിടുത്തെ ജീവിതം ഏറെ ആസ്വദിക്കുന്നുണ്ടെന്നും ബ്രൂണോ വെളിപ്പെടുത്തി. താൻ ഒരു യഥാർത്ഥ 'മാൻകൂണിയൻ' (മാഞ്ചസ്റ്റർ നിവാസി) ആയി മാറിയെന്നാണ് താരം തമാശരൂപേണ പറഞ്ഞത്.

കുടുംബത്തിന്റെ ഇഷ്ടം പ്രധാനം

സഊദി പ്രോ ലീഗ് ക്ലബ്ബായ അൽ-ഹിലാൽ ഉൾപ്പെടെയുള്ള ടീമുകൾ താരത്തിനായി രംഗത്തെത്തിയെങ്കിലും യുണൈറ്റഡ് വിടാൻ ബ്രൂണോയ്ക്ക് താൽപ്പര്യമില്ല. ‘മെൻ ഇൻ ബ്ലേസേഴ്‌സിന്’ നൽകിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്.

"മാഞ്ചസ്റ്റർ എനിക്ക് സ്വന്തം വീടു പോലെയാണ് തോന്നുന്നത്. എന്റെ കുട്ടികളും ഇവിടെ സന്തോഷത്തിലാണ്. അവർ ഇംഗ്ലീഷ് സംസാരിക്കുന്നതും മാഞ്ചസ്റ്റർ ശൈലിയിലുള്ള അവരുടെ ഉച്ചാരണവും കേൾക്കുമ്പോഴാണ് ഞാൻ ഒരു യഥാർത്ഥ മാൻകൂണിയൻ ആണെന്ന് എനിക്ക് തോന്നുന്നത്. അവർ ഇവിടെ അത്രമേൽ ഇഴുകിച്ചേർന്നിരിക്കുന്നു."

മൈക്കൽ കാരിക്കിന്റെ വിശ്വസ്തൻ

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിന്റെ പദ്ധതികളിൽ ബ്രൂണോയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളത്. ഈ വേനൽക്കാലത്ത് ഒരു കാരണവശാലും ബ്രൂണോയെ വിൽക്കില്ലെന്ന് കാരിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

 "ക്ലബ്ബിന്റെ മുന്നോട്ടുള്ള യാത്രയിൽ ബ്രൂണോ അവിഭാജ്യ ഘടകമാണ്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെ നഷ്ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വലിയ മത്സരങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ബ്രൂണോയ്ക്ക് പ്രത്യേക കഴിവുണ്ട്."ബ്രൂണോയ്ക്ക് 2027 വരെയാണ് ക്ലബ്ബുമായി കരാറുള്ളത്.2020 ജനുവരിയിൽ സ്പോർട്ടിംഗ് സി.പിയിൽ നിന്ന് എത്തിയ ബ്രൂണോ ഈ സീസണിലും തകർപ്പൻ ഫോമിലാണ്.30 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ, 17 അസിസ്റ്റുകളുമാണ് ബ്രൂണോ സ്വന്തമാക്കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നു വര്‍ഷത്തെ കാത്തിരിപ്പ്; ചെറുവണ്ണൂരില്‍ തീരാനോവായി ഗര്‍ഭിണിയുടെ മരണം

Kerala
  •  9 days ago
No Image

ചോദ്യപേപ്പര്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയോട് അപമര്യാദ പെരുമാറ്റം; ലഖ്‌നോ സര്‍വകലാശാല പ്രഫസര്‍ അറസ്റ്റില്‍

National
  •  9 days ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ആദ്യം; കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തി വി.ഡി സതീശന്‍

Kerala
  •  9 days ago
No Image

എ.ഐ.എ.ഡി.എം.കെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത്; വിജയ്ക്ക് മുന്നറിപ്പുമായി കോണ്‍ഗ്രസ്

National
  •  9 days ago
No Image

മലയാളി യുവാവ് ദുബൈയില്‍ അന്തരിച്ചു

uae
  •  9 days ago
No Image

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം?; വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനമായതായി സൂചന

Kerala
  •  9 days ago
No Image

നീറ്റ് ക്രമക്കേട്; എന്‍.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

National
  •  9 days ago
No Image

കേരളയില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 10 മണിക്ക്; തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരെത്തും; ബി.ജെ.പി എം.എല്‍.എമാര്‍ക്കും ക്ഷണം

Kerala
  •  9 days ago
No Image

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ വിറ്റത് മനീഷ വാഗ്മറെയും ധനഞ്ജയ് ലോഖണ്ഡെയും എന്ന് സിബിഐ

National
  •  9 days ago