HOME
DETAILS

ലൈവ് ക്ലാസുകളിൽ അധ്യാപകർ നിർബന്ധമായും ക്യാമറ ഓൺ ചെയ്തിരിക്കണം; അബൂദബിയിൽ ഡിസ്റ്റൻസ് എജുക്കേഷൻ നിയമങ്ങൾ കർശനമാക്കി; അധ്യാപനത്തിനും ഹാജരിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

  
April 11, 2026 | 6:08 AM

Abu Dhabi tightens distance learning rules

അബൂദബി: ഡിസ്റ്റൻസ് എജുക്കേഷൻ (വിദൂര വിദ്യാഭ്യാസ) സമ്പ്രദായത്തിൽ അധ്യാപകർക്കും മറ്റ് വിദ്യാഭ്യാസ ജീവനക്കാർക്കുമായി പുതിയ പെരുമാറ്റച്ചട്ടം അംഗീകരിച്ച് അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക് - ADEK). വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുക, വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കുക, അധ്യാപകരുടെ തൊഴിൽ ഭാരം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

14 ഇന പെരുമാറ്റച്ചട്ടം ഇങ്ങനെ :

 * ലൈവ് ക്ലാസുകളിൽ അധ്യാപകർ നിർബന്ധമായും ക്യാമറ ഓൺ ചെയ്തിരിക്കണം. 

* ക്ലാസ് തുടങ്ങുന്നതിന് പരമാവധി 30 മിനിറ്റ് മുമ്പ് ലെസൺ പ്ലാനുകൾ സ്കൂളിന്റെ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

* ക്ലാസുകൾക്കിടയിൽ ഓരോ 20 മിനിറ്റിലും പോളുകൾ, ചോദ്യോത്തരങ്ങൾ, ബ്രേക്ക് ഔട്ട് റൂമുകൾ തുടങ്ങിയ ഇന്ററാക്ടീവ് ടൂളുകൾ ഉപയോഗിച്ച് കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണം.

* സാധ്യമാകുന്നിടത്തോളം ലൈവ് ക്ലാസുകൾ റെക്കോർഡ് ചെയ്യാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും, രക്ഷിതാക്കളുടെ മുൻകൂർ അനുമതിയില്ലാതെ വിദ്യാർത്ഥികളെ റെക്കോർഡ് ചെയ്യാൻ പാടില്ല. 

* കൃത്യമായ കാരണങ്ങളാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠനത്തിനായി ഈ റെക്കോർഡിംഗുകൾ ലഭ്യമാക്കണം.

* അനുയോജ്യമല്ലാത്ത ചുറ്റുപാടുകളിൽ നിന്ന് ക്ലാസുകൾ എടുക്കുന്നതും അധികൃതർ വിലക്കിയിട്ടുണ്ട്. 

* വിദ്യാർത്ഥികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ (ചെറിയ പ്രശ്നങ്ങളാണെങ്കിൽ പോലും) ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അധ്യാപകർ അറിയിക്കേണ്ടതാണ്. 

* ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം അക്കാദമിക കാര്യങ്ങൾക്കായി രക്ഷിതാക്കളുമായി ആശയവിനിമയം നടത്താൻ പാടില്ല. 

* ഇടവേളകളില്ലാതെ തുടർച്ചയായി മൂന്ന് മണിക്കൂറിലധികം ലൈവ് ക്ലാസുകൾ എടുക്കുന്നതിനും അധ്യാപകർക്ക് വിലക്കുണ്ട്.

* രക്ഷിതാക്കളുമായുള്ള ആശയവിനിമയം സുഗമമാക്കാൻ എല്ലാ ആഴ്ചയും കൃത്യമായ ഒരു ചാനൽ സ്കൂളുകൾ ഉപയോഗിക്കണം.

* ദിവസേനയുള്ള ക്ലാസ് ഷെഡ്യൂളുകൾ തലേദിവസം രാത്രി 8 മണിക്ക് മുമ്പായി തന്നെ അയച്ചിരിക്കണം.

* രക്ഷിതാക്കളുടെ ഏത് അക്കാദമിക അന്വേഷണങ്ങൾക്കും ഒരു സ്കൂൾ പ്രവൃത്തി ദിവസത്തിനുള്ളിൽ മറുപടി നൽകണം. 

* വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രത്യേക ആശയവിനിമയ സംവിധാനം ഉണ്ടായിരിക്കണം. 

* പഠന പ്ലാറ്റ്‌ഫോമുകളിലെ സാങ്കേതിക മാറ്റങ്ങൾ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും ലളിതമായ ഭാഷയിൽ രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്.

* കുട്ടികൾ കൃത്യസമയത്ത് ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ടെന്നും അവർക്ക് അനുയോജ്യമായ പഠനാന്തരീക്ഷം വീട്ടിലുണ്ടെന്നും ഉറപ്പാക്കേണ്ടത് രക്ഷിതാക്കളാണ്. 

* സ്കൂളിൽ നിന്നുള്ള അറിയിപ്പുകൾക്ക് 24 മണിക്കൂറിനുള്ളിൽ രക്ഷിതാക്കൾ മറുപടി നൽകുകയും വേണം.

രക്ഷിതാക്കളോട് ആവശ്യപ്പെടാൻ പാടില്ലാത്ത കാര്യങ്ങൾ

* പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകാനോ പഠിപ്പിക്കാനോ സ്കൂളുകൾ രക്ഷിതാക്കളോട് ആവശ്യപ്പെടാൻ പാടില്ല; ഇത് പൂർണ്ണമായും സ്കൂളിന്റെ ഉത്തരവാദിത്തമാണ്.

* ചെറിയ കുട്ടികളുടെ സുരക്ഷാ കാര്യങ്ങൾക്കൊഴിച്ചാൽ, ക്ലാസ് സമയത്ത് വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കാനും പാടില്ല.

* രക്ഷിതാക്കളുമായുള്ള പതിവ് ആശയവിനിമയം വൈകുന്നേരം 3:30 നും 8:00 നും ഇടയിലായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

* ആശയക്കുഴപ്പം ഒഴിവാക്കാൻ ഒരു കുടുംബവുമായി ബന്ധപ്പെടാൻ ഒരു ആശയവിനിമയ മാർഗ്ഗം മാത്രമേ ഉപയോഗിക്കാവൂ. 

* വിദ്യാർത്ഥികളുടെ ഹാജർ നില പരിശോധിക്കേണ്ട പ്രാഥമിക ഉത്തരവാദിത്തം സ്കൂളുകൾക്കാണ്.

* അടിയന്തര സാഹചര്യങ്ങളിലൊഴികെ, സ്കൂളിന്റെ ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഹാജർ കുറവുള്ള കാര്യങ്ങളിൽ രക്ഷിതാക്കളെ ബന്ധപ്പെടാവൂ 

English summary : The Abu Dhabi Department of Education and Knowledge (ADEK) has approved a code of conduct for teachers and educational staff within the distance learning system, establishing a clear framework for lesson delivery, enhancing student wellbeing, and ensuring teachers’ professional balance. The initiative aims to improve the overall quality of education and regulate teaching practices.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  3 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  3 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  3 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  3 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  3 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  3 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  3 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറിടത്ത്

Kerala
  •  3 days ago