HOME
DETAILS

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

  
April 11, 2026 | 10:11 AM

open-vote-without-consent-kannur-cpm-panchayat-member-case

കണ്ണൂര്‍: വോട്ടറായ സ്ത്രീയുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട് ചെയ്യുന്നതിന് കൂട്ടുനിന്ന വനിതാ പഞ്ചായത്ത് അംഗത്തിനെതിരേ കേസെടുത്തു. അഴീക്കോട് പഞ്ചായത്ത് 13ാം വാര്‍ഡ് മെംബറായ ഷംന (35) ക്കെതിരേയാണ് കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വളപട്ടണം പൊലിസ് കേസെടുത്തത്. അഴീക്കോട് സെന്‍ട്രല്‍ എല്‍.പി സ്‌കൂള്‍ 32ാം ബൂത്തിലെ വോട്ട് ചെയ്യാനെത്തിയ പുന്നക്കപ്പാറയിലെ കെ. ഹനീഫയുടെ വോട്ട് തന്റെ സമ്മതമില്ലാതെ പഞ്ചായത്ത് മെംബര്‍ ഓപണ്‍ വോട്ട് ചെയ്തതായി കാണിച്ച് തെരഞ്ഞെടുപ്പ് ദിനത്തില്‍ ഉച്ചയോടെ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

കന്നി വോട്ടറായ പേരമകനോടൊപ്പം രാവിലെ 11.30നാണ് ഹനീഫ വോട്ടുചെയ്യാനെത്തിയത്. കാലുവേദനയെ തുടര്‍ന്ന് ബൂത്തില്‍ ഇരിക്കവെ പഞ്ചായത്ത് മെംബര്‍ വന്ന് തന്നോട് സ്ലിപ് ആവശ്യപ്പെട്ടുവെന്നും അതിനുശേഷം തന്റെ സമ്മതമില്ലാതെ ഓപണ്‍ വോട്ട് ചെയ്തതായും കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്തതോടെ തന്നെ ബൂത്തില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് വോട്ടറായ ഹനീഫ പറഞ്ഞു. വൈകീട്ടോടെ പുന്നക്കപ്പാറയിലെ വീട്ടിലെത്തിയ വളപട്ടണം പൊലിസ് മൊഴി രേഖപ്പെടുത്തി.

 

A case has been registered against a CPM panchayat member in Kannur for allegedly conducting an open vote without the voter’s consent. The incident has raised serious concerns over violation of electoral norms and voter privacy. Authorities have initiated legal proceedings, and further investigation is underway.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ജൂണിലും ഇന്ധനവില കൂടിയേക്കും; എണ്ണവില 100 ഡോളറിന് താഴെയെത്തിയിട്ടും പമ്പുകളിൽ വിലക്കുറവ് വൈകുന്നതെന്തുകൊണ്ട്?

uae
  •  5 days ago
No Image

ഹോർമുസ് കടലിടുക്കിൽ ആരെയും ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ല: യുഎഇ

uae
  •  5 days ago
No Image

കോടതി ഉത്തരവിനും മനുഷ്യാവകാശ പ്രശ്‌നങ്ങൾക്കും ഇടയിൽ കുടുങ്ങുന്ന മലയിടം തുരുത്ത് 

Kerala
  •  5 days ago
No Image

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത സംഭവം; എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

'കോക്രോച്ച് ജനതാ പാർട്ടി'ക്കെതിരായ ഹരജി: വൈകാരികമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്

National
  •  5 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് വില 550 ദിർഹത്തോട് അടുക്കുന്നു

uae
  •  6 days ago
No Image

വിനോദ സഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈൻ പൊട്ടി വീണ് അപകടം; 16 വയസുകാരന് ദാരുണാന്ത്യം

National
  •  5 days ago
No Image

അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചു; ഒന്നാം പ്രതിയെ വെറുതെവിട്ടു

Kerala
  •  5 days ago
No Image

ഫ്‌ളോട്ടില്ല സന്നദ്ധപ്രവർത്തകർക്ക് നേരെയുണ്ടായ പീഡനം; ഇസ്രാഈലിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ

Kerala
  •  5 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി ഉത്തരവ് നടപ്പാക്കിയാലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും; മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  5 days ago