HOME
DETAILS

ട്രംപിന്റെ ഉപരോധം മറികടന്ന് ചൈനീസ് എണ്ണക്കപ്പല്‍; ഹോര്‍മുസ് കടലിടുക്ക് കടന്നു

  
Web Desk
April 14, 2026 | 9:26 AM

chinese tanker crosses hormuz strait defying us sanctions sparks global concern

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഉപരോധം അവഗണിച്ച് ഹോര്‍മുസ് കടലിടുക്ക് കടന്ന് ചൈനീസ് എണ്ണക്കപ്പല്‍. ചൈനീസ് ഉടമസ്ഥതയിലുള്ള 'റിച്ച് സ്റ്റാറി' എന്ന ടാങ്കറാണ് യുഎസ് ഉപരോധം മറികടന്നവന് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ യാത്ര ചെയ്തതെന്നാണ് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നത്. 2023 ല്‍ ഊര്‍ജ്ജ ഉപരോധം ഒഴിവാക്കാന്‍ ടെഹ്റാനെ സഹായിച്ചുവെന്നാരോപിച്ച്  ഈ കപ്പലിനെ യു.എസ് കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു. നേരത്തെ ഫുള്‍ സ്റ്റാര്‍ എന്നാണ് കപ്പല്‍ അറിയപ്പെട്ടിരുന്നത്.
 
ഹോര്‍മുസില്‍ യു.എസ് ഉപരോധം കര്‍ശനമാക്കിയ ശേഷം ഇവിടെ നിന്നും പുറത്തുകടക്കുന്ന ആദ്യ കപ്പലാണിത്. 24 മണിക്കൂറിനിടെ ഉപരോധം മറികടക്കാന്‍ കപ്പല്‍ രണ്ട് ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെ ചൈനീസ് ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കറുകള്‍ കടലിടുക്കിന് സമീപം എത്തി. പിന്നീട് പിന്തിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലൊന്ന് രണ്ടാമത്തെ ശ്രമത്തില്‍ ഉപരോധം മറികടന്നെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 

ഏകദേശം 2,50,000 ബാരല്‍ മെഥനോള്‍ ആണ് കപ്പലിലുള്ളതെന്നാണ് വിവരം. യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ ഹംരിയ തുറമുഖത്ത് നിന്നാണ് കപ്പലില്‍ ചരക്ക് കയറ്റിയത്. ചൈനീസ് പൗരന്മാരാണ് കപ്പലിലെ ജീവനക്കാരെന്നും എല്‍.എസ്.ഇ.ജി , മറൈന്‍ ട്രാഫിക് തുടങ്ങിയ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

ചൈനീസ് കപ്പലിന്റെ ഈ നീക്കം ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കപ്പല്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.

ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 7.30നാണ് ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം തുടങ്ങിയത്. തങ്ങളുടെ അംഗീകാരമില്ലാതെ ഒരു കപ്പലും കടത്തിവിടില്ലെന്നാണ് യു.എസ് അവകാശപ്പെട്ടിരുന്നത്. 

a chinese-owned tanker named rich starry has reportedly crossed the strait of hormuz despite strict us sanctions, carrying methanol cargo and raising fresh geopolitical tensions in the region.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  11 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  11 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  11 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  11 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  11 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  11 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  11 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  11 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  11 days ago